എരുമേലി ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിനെ തു ടർന്ന് പഞ്ചായത്ത് പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനും എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുത്താൻ സ്വതന്ത്ര അംഗത്തെ കൂടെ നിർത്താ ൻ എൽഡിഎഫ് ചർച്ച നടത്തുകയും, വൈസ് പ്രസിഡന്റ് പദവി നൽകിയാൽ ഒപ്പം നിൽക്കാമെന്ന് സ്വതന്ത്രൻ വാഗ്ദാനം ചെയ്തിരുന്നതുമാണ്. ഇത് പ്രകാരം നിലവിൽ വൈ സ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന സിപിഐ അംഗം അനുശ്രീ സാബു രാജിവെച്ച്  സ്വതന്ത്ര അംഗത്തിനെ വൈസ് പ്രസിഡന്റ് ആക്കണമെന്ന് എൽഡിഎഫ് ജില്ലാ നേതൃ ത്വം ധാരണയിൽ എത്തി നിർദ്ദേശം നൽകിയിരുന്നെങ്കിലും ഈ നിർദ്ദേശം സിപിഐ പ്രാദേശിക നേതൃത്വം അട്ടിമറിക്കുകയും സ്വതന്ത്ര അംഗം ബിനോയിയെ താൻ രാജി വക്കില്ല എന്ന് നിലവിലുള്ള വൈസ് പ്രസിഡന്റ്  അറിയിക്കുകയും ചെയ്തു.
ഇപ്രകാരം  സിപിഐ ജില്ലാ നേതൃത്വം ഉൾപ്പെടെ നൽകിയ നിർദ്ദേശം  ബോധപൂർവ്വം അട്ടിമറിച്ച്  ഭരണം നഷ്ടപ്പെടുത്തിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം സിപിഐക്ക് മാ ത്രമാണെന്നും അത് കേരള കോൺഗ്രസ് (എം) ന്റെ തലയിൽ കെട്ടിവയ്ക്കാൻ നോ ക്കേണ്ട എന്നും കേരള കോൺഗ്രസ് (എം )നിയോജക മണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് പ്രസ്താവനയിൽ  അറിയിച്ചു. അവിശ്വാസപ്രമേയം ഇക്കഴിഞ്ഞ മാർച്ച് 28 ആം തീയതി  ചർച്ചചെയ്യാൻ നിശ്ചയിച്ചതിനെ തുടർന്ന് സ്വതന്ത്ര അംഗം ബിനോയി ഇലവു ങ്കൽ ഇരുപത്തിയേഴാം തീയതി നിലവിലുള്ള വൈസ് പ്രസിഡന്റ്  രാജിവെക്കണമെ ന്ന ആവശ്യം എൽഡിഎഫിനെ അറിയിച്ചിരുന്നതാണ്. ഇത് സംബന്ധമായി മുൻകൂട്ടി തന്നെ എൽഡിഎഫ് ജില്ലാ നേതൃത്വം സിപിഐയെ അറിയിച്ചിരുന്നതും , രാജി തീരു മാനം കൈക്കൊള്ളുന്നതിന് 27 ആം തീയതി രാവിലെ 11 മണിക്ക് എരുമേലി സിപി എം ഓഫീസിൽ പഞ്ചായത്ത് തല എൽഡിഎഫ് യോഗം കൂടിയെങ്കിലും തങ്ങൾക്ക് ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ല എന്ന തെറ്റായ വാദമുന്നയിച്ച് സിപിഐ രാജിക്കാര്യം നീട്ടിക്കൊണ്ടു പോവുകയായിരുന്നു.
തുടർന്ന് രാത്രി ഏഴരയ്ക്ക് മുണ്ടക്കയം സിപിഐ എം ഓഫീസിൽ  നിയോജകമ ണ്ഡ ലം എൽഡിഎഫ് യോഗം ചേർന്ന അവസരത്തിലും രാജിവെക്കാൻ തയ്യാറല്ല എന്ന നിലപാടാണ് സിപിഐ ആവർത്തിച്ചത്. തുടർന്ന് ജില്ലാ നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ മൂലം രാത്രി ഒമ്പതരയ്ക്ക് ശേഷമാണ്  നിലവിലുള്ള വൈസ് പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചത്. അതിനുമുമ്പ് തന്നെ സ്വതന്ത്ര അംഗം യുഡിഎഫുമായി  ധാരണയിൽ എത്തിയെന്ന്  മനസ്സിലാക്കിയതിനു ശേഷം വ്യാജ രാജി സന്നദ്ധത അറി യിച്ച് സിപിഐ മുന്നണിയെ വഞ്ചിക്കുകയായിരുന്നു. സിപിഐ ജില്ലാ നേതൃത്വത്തെ ധിക്കരിച്ച തമ്മിലടി മൂടിവയ്ക്കാനാണ് എംഎൽഎയെ ഉൾപ്പെടെ ഈ വിഷയത്തി ലേക്ക് വലിച്ചിഴച്ചത് എന്നും സാജൻ  ആരോപിച്ചു.  സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട ഒരoഗത്തിന്  അഞ്ചുവർഷക്കാലത്തേക്ക് ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ കഴി യില്ല എന്നും, ചേർന്നാൽ അയോഗ്യനാകുമെന്നും നിയമം ഉണ്ടായിരിക്കെ സ്വതന്ത്ര അംഗം ബിനോയി കേരള കോൺഗ്രസ് (എം) അംഗമാണ് എന്ന് ചിത്രീകരിച്ചിരിക്കുന്ന ത് സിപിഐക്കാരുടെ അറിവില്ലായ്മ മൂലവും, സ്വന്തം ഭാഗത്തെ വീഴ്ച മറച്ചുവെക്കാനും ആണെന്നും സാജൻ കുന്നത്ത് ചൂണ്ടി കാണിച്ചു.
എരുമേലി പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിന് ഒരംഗവും ഇല്ല എന്നിരിക്കെ സിപിഐ (എം), സിപിഐ അംഗങ്ങൾ മാത്രമാണ് എരുമേലി പഞ്ചായത്തിലെ എൽ ഡിഎഫ് അംഗങ്ങൾ എന്നിരിക്കെ കേരള കോൺഗ്രസ് എമ്മിനെ കുറ്റപ്പെടുത്തുന്നത് ദുഷ്ട ലാക്കോടെ ആണ്.  നിയോജക മണ്ഡലത്തിലെ പാറത്തോടും,കൂട്ടിക്കലും  സിപി ഐയുടെ പഞ്ചായത്ത് പ്രസിഡന്റുമാരും, ജില്ലാ പഞ്ചായത്തിലും, ബ്ലോക്ക് പഞ്ചായ ത്തിലും സിപിഐയുടെ വൈസ് പ്രസിഡന്റുമാരും അധികാരത്തിൽ എത്തിയത് കേരള കോൺഗ്രസ് എമ്മിന്റെ ഔദാര്യം കൊണ്ടാണെന്ന കാര്യം ആരും മറക്കണ്ട എന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.