ലോക് ഡൗണ്‍ കാലത്തെ ഹോണറേറിയം കിറ്റ് വിതരണത്തിനായി നീക്കി വച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ഷ മീര്‍.രണ്ട് മാസത്തെ തന്റെ ഹോണറേറിയം ഉപയോഗിച്ച് നൂറോളം നിര്‍ധ ന കുടുംബങ്ങളിലാണ് ഇദ്ദേഹം കിറ്റ് എത്തിച്ച് നല്‍കിയത്.

അരി, അരിപ്പൊടി, പഞ്ചസാര തുടങ്ങിയ പല വ്യജ്ഞന സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിറ്റാണ് റംസാന്‍ കിറ്റ് എന്ന പേരില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ഷമീറിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.തന്റെ രണ്ടു മാസത്തെ ഹോണറേറിയം ഇദ്ദേഹം ഇതിനായി നീക്കിവയ്ക്കുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ ക്കായി നൂറോളം കിറ്റുകളാണ് വിതരണം ചെയ്തത്.

നേരത്തെ പതിനൊന്നാം വാര്‍ഡിലും, കാഞ്ഞിരപ്പള്ളി ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന നാലു വാര്‍ഡുകളിലും പി എ ഷമീറിന്റെ നേതൃത്വത്തില്‍ പല വ്യജ്ഞന കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.പതിനൊന്നാം വാര്‍ഡില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ,ടൗണിനോട് ചേര്‍ന്നുള്ള നാല് വാര്‍ഡുകളില്‍ നാനൂറോളം കുടുംബങ്ങള്‍ക്കുമാണ് കിറ്റുകള്‍ എത്തിച്ച് നല്‍കിയത്.അഞ്ഞൂറ് രൂപയോളം വിലവരുന്ന പല വ്യജ്ഞന സാധനങ്ങള്‍ അടങ്ങുന്നതായിരുന്നു കിറ്റുകള്‍.