കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഴക്കന്‍ മല യോ ര മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍ നല്‍കി പ്രൊഫഷണല്‍ കോണ്‍ഗ്രസ്.ഏറെ കര്‍ഷകരും തോട്ടം തൊഴിലാളിക ളും അധിവസിക്കുന്ന മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസ് കോട്ട യം ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.വിനു ജോര്‍ജിന്റെ നേതൃത്വത്തിലായി രു ന്നു ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററുകളുടെ വിതരണം.

വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികള്‍ നാട്ടിലേയ്ക്ക് തിരികെ എത്തുന്ന ഈ സാഹചര്യത്തില്‍ ആദ്യ ഘട്ട സ്‌ക്രീ നിംഗ് നടത്തുന്നതിന് ഏറ്റവും ഉപയോഗപ്രദവും കാര്യക്ഷമവും ആയ ഒരു മാര്‍ഗമാണ് അവരുടെ ശരീര താപനില അളക്കുക എന്നത്.ഇന്‍ഫ്രാ റെഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ പരിശോധന നടത്തുന്ന വ്യക്തി യുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ ഏകദേശം ഒരു മീറ്റര്‍ അകലെ നിന്നും ശരീര താപനില അറിയുവാന്‍ സാധിക്കും എന്നതാണ് ഈ ഈ ഫ്ളാഷ് തെര്‍മോമീറ്ററുകളുടെ ഗുണം.

കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാ ന്നിദ്ധ്യമായ ഓള്‍ ഇന്ത്യാ പ്രഫഷണല്‍സ് കോണ്‍ഗ്രസ്സ് ഇത്തരത്തില്‍
കിഴക്കന്‍ മലയോര മേഖലയിലെ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന ആരോഗ്യ കേന്ദ്രമായ മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രി,ശബരീശ്വ സന്നിധാനവുമായി ബന്ധപ്പെട്ട കിഴക്കന്‍ മലയോര മേഖലയിലെ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന എരുമേലി, കാഞ്ഞിരപ്പള്ളി പഞ്ചായത്തിനു കീഴിലെ കാളകെട്ടി, വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തോട്ടം തൊഴിലാളികളും സാധാരണ ജനവിഭാഗങ്ങളും ഏറെ അധിവസിക്കുന്ന കിഴക്കന്‍ മലയോര മേഖലയിലെ ഭരണ സിരാകേന്ദ്രമായ പീരുമേട് സിവില്‍ സ്റ്റേഷനിലുമായി ഏഴ് ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററുകള്‍ നല്‍കി.

ഇതോടൊപ്പം മലയോര മേഖലയിലെ ആശുപത്രികളില്‍ അത്യാവശ്യം വേണ്ടിയിരുന്ന ഫെയ്‌സ് ഷീല്‍ഡുകള്‍ പ്രഫഷണല്‍സ് കോണ്‍ഗ്രസ്സ് കോട്ടയം ചാപ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളിലും മുണ്ടക്കയം ഗവ.ആശുപത്രിക്കും വിതരണം ചെയ്തിരുന്നു.
വിവിധയിടങ്ങളില്‍ വിതരണം ചെയ്ത തെര്‍മോമീറ്റര്‍ വിതരണ ചടങ്ങില്‍ ഡോ. വിനു ജെ.ജോര്‍ജിനൊപ്പം പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍, ഫിറോസ് തോമസ്, അജി ജബ്ബാര്‍, പി എ ഷമീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.