നഷ്ടപ്പെട്ടു പോയ 4 പവനോളം വരുന്ന സ്വർണ്ണ മാല ഉടമസ്ഥർക്ക് തിരികെ ന ൽകി മാതൃക കാട്ടിയ വെച്ചൂച്ചിറ സ്വദേശി യെ ജനമൈത്രി പോലീസ് ആദരി ച്ചു…

തിരുവനന്തപുരത്തു നിന്നും വാഗമണ്ണിലേക്കുള്ള യാത്രമദ്ധ്യേ ഭക്ഷണം കഴിക്കുന്ന തിനായി ഇറങ്ങവേ വെച്ചൂച്ചിറ പോളി ജംഗ്ഷന് സമീപത്തു  വെച്ച് 4 പവനോളം വരുന്ന സ്വർണ്ണ മാല നഷ്ടപ്പെട്ട വിവരം കഴിഞ്ഞ ദിവസം തിരുവനന്തപുരം തിരുവല്ലം സ്വദേശി   അഖിൽ കൃഷ്ണ വെച്ചൂച്ചിറ  സ്റ്റേഷനിൽ വിവരം അറിയിക്കുകയും സ്റ്റേഷനിൽ നിന്നും വസ്തുതയുടെ പ്രാഥമിക അന്വേഷണം നടത്തി വരവേ ആണ് വെച്ചൂച്ചിറ സ്വദേശി  ആയ മോഡിയിൽ വീട്ടിൽ പൊന്നച്ചൻ(K V മാത്യു )തനിക്കു വെച്ചൂച്ചിറ പോളി ജംഗ്ഷന് സമീപത്തു നിന്നും  ഒരു സ്വർണ്ണ മാല ലഭിച്ചതായി സ്റ്റേഷനിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ ഉടമയെ വിളിച്ചു വരുത്തി നഷ്ടപ്പെട്ട സ്വർണ്ണ മാല തിരികെ ഏല്പിച്ചു.