കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഈ സാമ്പത്തിക വർഷം തന്നെ ഡയാലിസി സ്  സൗകര്യമേർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.സർക്കാർ നയ ത്തിൻ്റെ ഭാഗമായി  ജില്ല ,ബ്ലോക്ക് പഞ്ചായത്തുകൾ ഒരു കോടി രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ഒ.പി, കാഷ്വാലി റ്റി ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു വീണ ജോർജ്.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഓ.പി, കാഷ്വാലിറ്റി ബ്ലോക്കുകൾ പൂർണ തോതിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.സംസ്ഥാനത്തെ 13 ജില്ലകളിൽ വീടു കളിൽ ഇരുന്ന് ഡയാലിസിസ് ചെയ്യാനുള്ള പരിശീലനം നൽകി വരുന്നുണ്ട്. ഓരോ ആ ശുപത്രികളും ആശ്വാസത്തിൻ്റെ ഇടങ്ങളാകണം എന്നതാണ് പ്രധാനം.ഇതിനായുള്ള ശ്ര മങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് മുൻപോട്ട് പോവുകയാണ്. പഞ്ചാ യത്ത്തലത്തിൽ ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമ്പോൾ
ഒരു പ്രദേശത്തെ എല്ലാ കുടുബങ്ങളുടെയും ആരോഗ്യ സംബന്ധമായ മുഴുവൻ കാര്യ ങ്ങളുടെയും കേന്ദ്രമായി ഇത് പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
750 പേരാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത്‌ലാബിന്റെ സേവന ത്തിലൂടെ ജീവിതത്തിലേക്കു മടങ്ങിയെത്തിയതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച സർക്കാർ ചീഫ് വിപ്പ് എൻ. ജയരാജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ജനറൽ ആ ശുപത്രിയിൽ നാലു അസിസ്റ്റന്റ് സർജന്മാരും 12 നഴ്‌സുമാരും അടക്കം കൂടുതൽ പേ രെ നിയോഗിക്കണമെന്നും അദ്ദേഹം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്റ് രഞ്ജിനി ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യ ക്ഷൻ ടി. എൻ ഗിരീഷ് കുമാർ, ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി. ആർ ശ്രീകുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം. ജോൺ,  ലത ഷാജൻ, ഗ്രാമപഞ്ചായത്തംഗം ആന്റണി മാർട്ടിൻ ജോ സഫ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോ ഗ്രാം മാനേജർ  ഡോ. അജയ് മോഹൻ, ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി എന്നി വർ സംസാരിച്ചു.