മണ്ഡല മകരവിളക്ക് കാലത്ത് എരുമേലിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സു രേന്ദ്രന്‍.തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി എരുമേലിയില്‍ വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ അവലോകന യോഗത്തില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.
ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കര്‍ശന മായി നിരോധിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കക്കൂ സ് മാലിന്യം വലിയ തോട്ടിലേക്കടക്കം പുറത്തേക്കൊഴുന്നത് തടയും, ഇ വര്‍ക്കെതിരെ വേണ്ടിവന്നാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും.നിലവില്‍ പേട്ടതുള്ളലിനായി ഉപയോഗിക്കുന്ന രാസ സിന്ദൂരം ആരോഗ്യ പ്രശ്‌ന ങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ പകരം സംവിധാനത്തെപ്പറ്റി ഗൗരവമായി ആ ലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റു കള്‍ എരുമേലിയില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എരുമേലിയില്‍ സ്ഥിരമായി സിസിടിവി സംവിധാനം വേണമെന്ന ആവ ശ്യം പോലീസ് യോഗത്തില്‍ ഉന്നയിച്ചു.തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ ചെറു വള്ളി എസ്റ്റേറ്റ് വഴി വാഹനങ്ങള്‍ വഴി തിരിച്ച് വിടാനുള്ള സാധ്യത തേ ടണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തി. മാലിന്യം ഒഴുകുന്നതുമായി ബ ന്ധപ്പെട്ട് ശൗചാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ തീരുമാനമെടുത്തതായും പഞ്ചായത്ത് യോഗത്തില്‍ അറി യിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് പതിനൊന്ന് കോടി രൂപയ്ക്ക് ഭരണനുമതി ലഭിച്ചതായും,എയ്ഞ്ചല്‍വാലി പാലത്തി ന്റെഅപ്രോച്ച് റോഡിന് 87 ലക്ഷം രൂപ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പി ച്ചതായും പിഡബ്യു ഡി അധികൃതര്‍ പറഞ്ഞു.
സെയ്ഫ് സോണ്‍ പദ്ധതി പാലാ പൊന്‍കുന്നം റോഡിലേക്ക് കൂടി വ്യാപി പ്പിക്കാന്‍ തീരു മാനമെടുത്തതായി യോഗത്തില്‍ അറിയിച്ച മോട്ടോര്‍ വാ ഹന വകുപ്പധികൃതര്‍ മൊബൈല്‍ റിപ്പയറിംഗ് യൂണിറ്റ് കൂടി ഇത്തവണ ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. ഭക്ഷ്യവസ്തുക്കളടക്കം പരിശോധിക്കാന്‍മൊബൈല്‍ഫുഡ് ടെസ്റ്റിംഗ് ലാബ് എരുമേലിയില്‍ സജ്ഞീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗവും അറിയിച്ചു. യോഗത്തി ല്‍ പി.സി ജോര്‍ജ് എം.എല്‍ എ അധ്യക്ഷത വഹിച്ചു.ആന്റ്റോ ആന്റണി എംപി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, എന്നിവര്‍ സം സാരിച്ചു.