പൊന്‍കുന്നം: പി.പി. റോഡില്‍ അട്ടിയ്ക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ ബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ ത്തനമാരംഭിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങില്‍ കോട്ടയം ആര്‍ടിഒ വി.എം. ചാ ക്കോ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജോയിന്റ് ആര്‍ടിഒ എ. സഞ്ജയ്, എം.വി.ഐ.മാരായ ഷാനവാസ് കരിം, എസ്. അരവിന്ദ്, എ.എം.വി.മാരായ കിഷോര്‍കുമാര്‍, രാജേഷ് കുമാ ര്‍, സൂപ്രണ്ട് സന്തോഷ് കുമാര്‍, അക്കൗണ്ട് ഹെഡ് ബിന്ദുമോള്‍ എന്നിവര്‍ പങ്കെടുത്തു.

സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. വാഹനങ്ങ ളുടെ ടെസ്റ്റിങ്, വാഹന പരിശോധന, ഡ്രൈവിങ് ടെസ്റ്റ് തുടങ്ങിയവ പഴയ സ്ഥലത്ത് ത ന്നെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.