മുണ്ടക്കയം നെന്മേനി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ മോഷണം.12 ഗ്രാം സ്വർണവും പണവും കവർന്നു.മലയാള മാസാരംഭത്തിലും, ആഴ്ച്ചയിൽ ചൊവ്വ വെള്ളി ദിവസങ്ങ ളിലും മാത്രം നട തുറക്കുന്ന.തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രത്തിലെത്തിയവരാണ് മോഷ ണം നടന്ന വിവരം ആദ്യം അറിയുന്നത്. ഓഫീസ് മുറി കുത്തിതുറന്ന് മുറിയ്ക്കുള്ളി ലെ നേർച്ച പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നതായും ഇവിടെ സൂക്ഷിച്ചിരുന്ന ശ്രീകോവിലിൻ്റെ  താക്കോൽ മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി.
തുടർന്ന് ചൊച്ചാഴ്ച പുലർച്ചെ ആചാരപ്രകാരം നട തുറന്നപ്പോഴാണ് വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാലയും ലോക്കറ്റുമടക്കം മോഷ്ടിക്കപ്പെട്ടതായി മനസിലാക്കിയത്. 12 ഗ്രാമോളം തൂക്കം വരുന്ന 2 മാലയും, ഒരു ലോക്കറ്റുമാണ് കവർച്ച ചെയ്യപ്പെട്ടത്. സംഭവത്തിൽ മുണ്ടക്കയം പോലീസ് അന്വേഷണമാരംഭിച്ചു.വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു.