കാഞ്ഞിരപ്പള്ളിയിൽ ദേശീയപാതയോരത്തെ ഓടയുടെ സംരക്ഷണഭിത്തി ഇടിയുന്നത് വ്യാപാര സ്ഥാപനങ്ങൾക്ക് ഭീക്ഷണിയാവുന്നു. മാലിന്യ നീക്കത്തിൻ്റെ ഭാഗമായി സ്ലാ ബുകൾ എടുത്ത് മാറ്റിയിടത്താണ് സംരക്ഷണഭിത്തി ഇടിയുന്നത്. മഴക്കാലപൂർവ്വ ശുചി കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ദേശീയപാതയോ രത്തെ ഓടയിലെ മാലിന്യനീക്കം ആരംഭിച്ചത്.ജെ സി ബി ഉപയോഗിച്ച് നടത്തിയ മാലി ന്യ നീക്കത്തിൻ്റെ ഭാഗമായി ഓടയുടെ സംരക്ഷണഭിത്തി ചിലയിടങ്ങളിൽ ഇടിഞ്ഞതോ ടെ ഞായറാഴ്ച മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു.

തിങ്കളാഴ്ചയും,ചൊവ്വാഴ്ചയും കനത്ത മഴ കൂടി പെയ്തതോടെ വെള്ളം ഓടയിലേക്ക് ഒ ഴുകി എത്തി. ഇതോടെ സംരക്ഷണഭിത്തി കൂടുതൽ ഇടിയുവാൻ തുടങ്ങി. മാലിന്യം മൂ ലം മുൻപേട്ട് ഒഴുകാനാവാതെ വെള്ളം കെട്ടിക്കിടന്നതാണ് സംരക്ഷണഭിത്തി കൂടുതൽ ഇ ടിയാൻ കാരണമായത്.മാലിന്യ നീക്കത്തിൻ്റെ ഭാഗമായി സ്ലാബുകൾ എടുത്ത് മാറ്റിയിട ത്താണ് സംരക്ഷണഭിത്തി ഇടിയുന്നത്. ഈ ഭാഗത്തെ കടകളുടെ മുൻവശത്തെ കോൺക്രീ റ്റിനടക്കം വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. സ്ലാബുകൾ എടുത്ത് മാറ്റിയത് മൂലം കാൽനടയാത്ര ക്കാർ റോഡിലൂടെ ഇറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണ്. വ്യാപാര സ്ഥാപനങ്ങളിലേ ക്ക് കയറിയിറങ്ങണമെങ്കിലും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ഓടയുടെ വശങ്ങളിലെ കോൺക്രീറ്റ് ബലപ്പെടുത്തി സ്ലാബുകൾ പുനഃസ്ഥാപിക്കാൻ നടപ ടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ ഓടയുടെ തകർന്ന ഭാഗത്തെ സം രക്ഷണഭിത്തി ഉടൻ പുനർനിർമ്മിക്കുമെന്നും സ്ലാബുകൾ പുന:സ്ഥാപിക്കുമെന്നും പഞ്ചാ യത്ത് പ്രസിഡൻ്റ് ഷക്കീല നസീർ അറിയിച്ചു.തുടർന്ന് മാലിന്യ നീക്കവുമായി മുൻപോ ട്ട് പോകുമെന്നും അവർ പറഞ്ഞു.