കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2019 – 2021 വാർഷിക പദ്ധതിയിൽ 30 ലക്ഷം രു പ ചെലവഴിച്ച് 13-ാം വാർഡ് ചെമ്പുകുഴിയിൽ നിർമ്മിക്കുന്ന  വനിതാ സാംസ്കാരിക നിലയത്തിന്റെയും, ഷീ ടോയ്ലറ്റിന്റെയും  ഉത്ഘാടനം സെപ്തംബർ 11-ന്  രാവിലെ 10.30-ന് പ്രസിഡന്റ് മറിയമ്മ ജോസഫിന്റെ അധ്യക്ഷതയിൽ  ആന്റോ ആന്റണി എം. പി.നിർവ്വഹിക്കുമെന്ന് വൈസ് പ്രസിഡൻറ് അഡ്വ.പി.ഏ.ഷെമീർ അറിയിച്ചു.ഗ്രാമീണ മേഖലയിലെ സ്ത്രീകളെ സ്വയം തൊഴിൽ  പരിശീലിപ്പിച്ച്  അവരെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന്  പ്രാപ്തരാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

1600 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. രണ്ട് നിലകളി ലായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ താഴത്തെ നില അംഗൻവാടി പ്രവർത്തിക്കുന്നതി നായി വിട്ട് നൽകും.രണ്ടാം നിലയിലാണ് വനിതാ തൊഴിൽ പരിശീലന കേന്ദ്രം ആരംഭി ക്കുന്നത്. ഇതിനാവശ്യമായ ഫർണിച്ചറുകളും മറ്റ്  അനുബന്ധ സൗകര്യങ്ങളും ബ്ളോക്ക് പഞ്ചായത്തിന്റെ ചുമതലയിൽ തന്നെ വാങ്ങി നൽകും.കെട്ടിടം നിർമ്മിക്കുന്നതിനാവ ശ്യമായ 5 സെൻ്റ് സ്ഥലം ചെമ്പുകുഴി സ്വദേശിയും റിട്ടയേർട് അദ്ധ്യാപകനുമായ വ ല്യേടത്ത് കൃഷ്ണപിള്ളയാണ് സൗജന്യമായി നൽകിയത്.ചടങ്ങിൽ ഇദ്ദേഹത്തെ ആദരി ക്കും. രണ്ടാം നിലയുടെ നിർമ്മാണോത്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ നിർ വഹിക്കും. ഷീ ടോയ്ലറ്റിൻ്റെ ഉദ്ലാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സെബാസ്റ്റ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല നസീർ മുഖ്യ പ്രഭാഷണം നടത്തും.