കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വികസന സെമിനാർ ലൂർദ്ദ് പാരിഷ് ഹാളിൽ നടന്നു. പ തിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ നടപ്പി ലാക്കുന്നതിന് ഭരണസമിതി അംഗികരിച്ച വിവിധ വികസന പരിപാടികളുടെ കരട് പ ദ്ധതി രേഖ ബഹുജന സമക്ഷം അവതരിപ്പിക്കാനായാണ് വികസന സെമിനാർ വിളിച്ച് ചേർത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സോഫി eജാസഫ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല നസീർ അധ്യക്ഷത വഹിച്ചു.റിജോ വാളാന്തറ, പി.എ ഷമിർ, സജിൻ വട്ടപ്പള്ളി, വിദ്യ രാജേഷ് എന്നിവർ സംസാരിച്ചു. പൊതു പദ്ധതി കൾക്ക് പുറമെ കൃഷി, കുടിവെള്ളം, ശുചിത്വം, കല-കായിക – യുവജനക്ഷേമ മടക്കം 13 വിഭാഗങ്ങളിലായി 123 വികസന ക്ഷേമ പദ്ധതികളാണ് വരും സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കാൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്ലക്ഷ്യമിട്ടിരിക്കുന്നത്.