മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോ റില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വ യറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറി യിച്ചു. വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അ ദ്ദേഹം പറഞ്ഞു.ബവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാജ ആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്‍റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ ജി.സ്പര്‍ ജന്‍ കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തി ലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ബവ്കോയുടെ ഔദ്യോഗിക ആപ്പ് പ്ലേ സ്റ്റോറിൽ വരും മുൻപേ വ്യാജൻ ഡൗൺലോഡിങ് തുടങ്ങിക്കഴിഞ്ഞിരുന്നു. ‘ബെവ് ക്യൂ – ബെ വ്കോ ഓൺലൈൻ ബുക്കിങ് ഗൈഡ്’ എന്നപേരിലുള്ള ആപ്പ് ഇതിനകം അൻപതിനാ യിരത്തിലധികം പേരാണു ഡൗൺലോഡ് ചെയ്തത്. ഇൻസ്റ്റാൾ ചെയ്തുശേഷമാണ് സം ഗതി വ്യാജനാണെന്നു പലരും മനസ്സിലാക്കിയത്. മദ്യം കിട്ടില്ലെന്നു തിരിച്ചറിഞ്ഞതിന്റെ നിരാശ ആപ്പിന്റെ റേറ്റിങ്സ് ആൻഡ് റിവ്യൂ പേജിൽ ഇവർ തീർത്തിട്ടുമുണ്ട്. നിരാശ രായവർ കൂട്ടത്തോടെ നെഗറ്റീവ് റിവ്യൂ നൽകിയതോടെ ആപ്പിന്റെ റേറ്റിങ് 1.8 ആയി കുറഞ്ഞു.