സംവിധായകൻ ചമഞ്ഞ് സ്ത്രീകൾ മാത്രമുള്ള സ്ഥാപനങ്ങളിലെത്തി ഇവരെ കടന്നു പി ടിക്കാൻ ശ്രമിക്കുകയും നഗ്നത പ്രദർശിക്കുകയും ചെയ്ത യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളിയിലും പൊടിമറ്റത്തും പാറത്തോട്ടിലും ഉള്ള സ്ഥാപനങ്ങളിലെത്തിയാണ് യുവാവ് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. സംസ്ഥാന വ്യാപകമായി ഇയാളുടെ പേരിൽ 50 ൽ പരം കേസുകൾ നിലവിലുണ്ടന്നും പോലീസ് പറഞ്ഞു.