പാറത്തോട് പഞ്ചായത്തിലെ കോതാമല നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോ ടുന്നു. കോളനിയിലെ ഇരുപത് കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമം മൂലം ബുദ്ധിമുട്ടുന്ന ത്. വർഷങ്ങളായി കോതാമല നിവാസികളുടെ അവസ്ഥ ഇതാണ്.ഫെബ്രുവരി മാസമാ കും മുൻപ് തുടങ്ങും ഇവടെ കുടിവെള്ള ക്ഷാമം.പട്ടികജാതി കുടുംബങ്ങളടക്കം കോളി നിയിൽ ഉള്ളത് ഇരുപതോളം കുടുബങ്ങളാണ്.ഇതിൽ ഒറ്റയ്ക്ക് താമസിക്കുന്ന വിധവക ളും, രോഗികളും ഉൾപ്പെടും.

മഴക്കാലത്ത് മാത്രമാണ് ഇവിടെ വെള്ളത്തിന്റെ ലഭ്യത. ചില വീടുകളിൽ ജലസംഭരണി കൾ ഉണ്ടെങ്കിലും ഇവയിൽ പലതും ഇപ്പോൾ വറ്റിവരണ്ട് കഴിഞ്ഞു.കോളനിയിൽ ആ കെയുള്ളത് ഒരു കിണറാണ്.ഇതിലും വെള്ളം ഇല്ല. കുടിവെള്ളം വില കൊടുത്ത് വാ ങ്ങേണ്ട ഗതികേടിലാണ് കോളനിവാസികൾ. ലഭിക്കുന്നതാകട്ടെ ശുദ്ധജലവുമല്ല.കഴിഞ്ഞ ദിവസം ഇത്തരത്തിൽ വില കൊടുത്ത് വാങ്ങിയ വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് വയറിളക്കം പടർന്നു പിടിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.കോളനിയിലേയ്ക്കുള്ള റോഡും തകർന്നതോടെ കുടിവെള്ളവുമായെത്തുന്ന വാഹനങ്ങൾ അമിത തുക ഈടാക്കുന്ന സ്ഥിതിയുമുണ്ട്.

കോളനിക്ക് താഴെയായി കുഴൽക്കിണറുണ്ടെങ്കിലും ഇതിൽ നിന്നും ആവശ്യത്തിന് ജലം ലഭിക്കുന്നില്ല. വെള്ളത്തിന്റെ ലഭ്യത കുറവാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിലെ തടസമായി അധികൃതർ ചൂണ്ടി കാണിക്കുന്നത്. കുടിവെള്ള ക്ഷാമത്തിൽ നടപടി ആവ ശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോളനിവാസികൾ പാറത്തോട് പഞ്ചായത്ത് പ്രസിഡൻറിനെ ഉപരോധിച്ചിരുന്നു. ഈ മാസം 8 ന് ജില്ലാ പഞ്ചായത്തംഗത്തിന്റെ ‘ അടക്കം സാന്നിധ്യ ത്താൽ പ്രശ്നം ചർച്ച ചെയ്യാം എന്ന് അധികൃതർ അറിയിച്ചതിനെ തുടർനാണ് അന്ന് ഉപ രോധം അവസാനിപ്പിച്ചത്.