സൗകര്യങ്ങളിലും സേവന മികവിലും ബഹുദൂരം മുന്നേറിയ കോട്ടയം ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ഐ.എസ്.ഒ നിലവാരത്തില്‍. സംസ്ഥാനത്ത് ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ജില്ലയാണ് കോട്ടയം. ഡിസംബര്‍ 13ന് വാഴൂര്‍ ബ്ലോക്ക് പഞ്ചായ ത്ത് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ 11 ബ്ലോക്ക് പഞ്ചായത്തുകളുടെയും  ഐ.എസ്.ഒ പ്രഖ്യാപനം നടത്തും. ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ബ്ലോക്കുകള്‍ക്ക് അനുമോദനപത്രം വിതരണം ചെയ്യും.
പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരമുയര്‍ത്തി ബ്ലോക്ക് പഞ്ചായത്തു കളെ ജനസൗഹൃദമാക്കുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ച  ഗ്രാമമിത്രം പദ്ധതിയാണ് ഐ. എസ്.ഒ അംഗീകാര പത്രം ലഭിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായത്.ഇനി മുതല്‍ ഫ്ര ണ്ട് ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകള്‍ മൂന്നു മിനിറ്റിനുള്ളില്‍ അതത് സെക്ഷനുകളിലെ ത്തും. ഫയലുകളും രജിസ്റ്ററുകളും പ്രത്യേകമായി കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നതിനാല്‍ രേ ഖകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കാനാകും. കുട്ടികള്‍ക്കുള്ള വിനോദോപാധികള്‍, വായനശാല, ഫീഡിംഗ് റൂം, കുടിവെള്ള വിതരണ സംവിധാനം, ശുചിമുറികള്‍  തുടങ്ങി യ സൗകര്യങ്ങളും ബ്ലോക്ക് ഓഫീസുകളില്‍ സജ്ജീകരിച്ചിരിക്കുന്നു.
എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ കളക്ടറുടെ ഓഫീസുമായും എ.ഡി.സി ഓഫീസു മായും ബന്ധിപ്പിക്കുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനവും സജ്ജമാക്കിയിട്ടു ണ്ട്. പ്രഖ്യാപനച്ചടങ്ങില്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൗരാവകാശ രേഖ പ്രകാശനം ചെയ്യും.
വനിതാ ഖാദി യൂണിറ്റിന്‍റെ ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് നിര്‍വഹിക്കും. മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍,  ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്‍. പത്മകുമാര്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ബാലഗോപാലന്‍ നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. പുഷ്ക്കലാ ദേവി, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി വി.പി. റെജി, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, എ.ഡി.സി ജനറല്‍ ജി. അനീസ്  തുടങ്ങിയവര്‍ പങ്കെടുക്കും.