മുരിക്കുംവയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി കുട്ടികളുടെ അടുത്ത അധ്യായന വർഷത്തെ അക്കാദമിക കാര്യങ്ങൾ വിലയിരുത്തുവാൻ രക്ഷി താക്കളുടെ  അവലോകന യോഗം ചേർന്നു. പ0ന പ്രവർത്തനങ്ങൾ വിലയിരുത്തി ജൂ ണിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്ക് വേണ്ട തീവ്രപരിശീലന പ്രവർത്തനങ്ങൾ ന ടന്നു വരുകയാണ് ഈ അവസരത്തിൽഫ്യൂച്ചർ സ്റ്റാർസ് പ്രതിഭകൾക്ക് പുരസ്ക്കാരവും നൽകി. പി ടി എ പ്രസിഡൻ്റ് സിജൂ കൈതമറ്റം അധ്യക്ഷനായി.

യോഗം മുണ്ടക്കയം  പഞ്ചായത്ത് അംഗം കെ.എൻ സോമരാജൻ ഉദ്ഘാടനം ചെയ്തു. മു ഖ്യ പ്രഭാഷണം പ്രിൻസിപ്പാൾ ഇൻ ചാർജ് രാജേഷ് എം പി നിർവ്വഹിച്ചു . സുനിൽ കെ. എസ് രജീഷ് കുമാർ, ഈ.കെ ജാസർ, സി ജമീൽ, ആരതി എസ്, മിനി.എൽ,  ലിജി മോൾ ജോസഫ്, ജെൻറ്റീസ് ജോസഫ് എന്നിവർ സംസാരിച്ചു.