ഒരു വയസുള്ള പെണ്‍കുഞ്ഞ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരി ച്ചു. കിടങ്ങൂര്‍ സൗത്ത് ചിറപ്പുറം ഞാറക്കാട്ടില്‍ ജയേഷ് -ശരണ്യ ദന്പതികളുടെ മകള്‍ ഭാഗ്യക്കാണ് ദാരുണാന്ത്യം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു സംഭവം. ഭര്‍ത്താ വി ന്റെ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ഒരാഴ്ചയായി ശരണ്യയുടെ വീടായ ചെന്പിളാവ് വളര്‍കോട് വീട്ടിലായിരുന്നു അമ്മയും കുഞ്ഞും.

അമ്മയുടെ സമീപത്തു കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുറെ നേരം കഴിഞ്ഞു കാ ണാതായി. ഏറെ നേരത്തെ തിരച്ചിലിനോടുവിലായിരുന്നു കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.