എല്ലാവർഷവും മാർച്ച് 31- സ്കൂൾ കുട്ടികളുടെ സുപ്രധാന ദിവസങ്ങളിലൊന്നായിരു ന്നു. കൈ കൊടുത്തു ചിരിച്ചു യാത്ര പറയുന്നവർ, പെൺകുട്ടികളാവട്ടെ കെട്ടിപിടിച്ചു കണ്ണീരൊഴുക്കി പിരിയുന്നവർ, ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി തമ്മിലടിച്ചു പിരി യുന്ന വികൃതികൾ .എന്നാൽ ഇക്കുറി ഇതൊന്നും  സ്കുളുകളിൽ നടന്നില്ല. മൂന്നു പതി റ്റാണ്ട് കൾക്കിടയിൽ ഇതാദ്യമാണ് മാർച്ച് 31ന് യാത്ര പറച്ചിലില്ലാതെ സ്കൂളുകൾ അട ച്ചത്.
നിരവധി അധ്യാപകരും അനധ്യാപകരും സർവീസിൽ നിന്നും വിരമിച്ചതും മാർച്ച് 31. എന്നാൽ കൊറോണ മൂലം  എവിടെയും യാത്ര അയപ്പോ സമ്മേളനങ്ങളോ നടന്നില്ല. കൊ റോണ സമൂഹ വ്യാപനമാവുമെന്ന സാഹചര്യത്തിൽ ലോക് ഡൗൺ പ്രഖ്യാപിക്കുകയും എതോടെ എസ്.എസ്. എൽ.സി പരീക്ഷകൾ മാറ്റി വയ്ക്കുകയും ചെയ്തു. ഇനി എന്നു പരീക്ഷ നടക്കുമെന്നു പോലും തീരുമാനമില്ല. സ്കൂൾ അവധി ദിവസം ആഘോഷമാക്കി യിരുന്നതും ഇക്കുറി ഇല്ല. ലോക് ഡൗണിൽ അതിനും അനുമതിയില്ല.