DYFI കാഞ്ഞിരപ്പള്ളി ടൗണ്‍ മേഖല കമ്മറ്റി നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനോപകരണ വിതരണ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ബാഡ്മിന്റ ണ്‍ ടൂര്‍ണമെന്റ് കുളപ്പുറം ഹരിതം ബാഡ്മിന്റണ്‍ അക്കാദമിയില്‍ നട ന്നു. ഫൈനല്‍ റൗണ്ടിലെ വിജയികള്‍ക്ക് DYFI കോട്ടയം ജില്ലാ കമ്മിറ്റി അംഗവും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറിയുമായ ബി ആര്‍ അന്‍ഷാ ദ് സമ്മാനദാനം നിര്‍വഹിച്ചു.

ഒന്നാം സ്ഥാനം ഹരിതം അക്കാദമിയിലെ അബ്രാര്‍, കാര്‍ത്തിക് സഖ്യ ത്തിനും രണ്ടാം സ്ഥാനം പിഴക് ക്ലബിലെ ജിഷ്ണു, ജെയ്‌സണ്‍ സഖ്യത്തിനും ഏറ്റവും നല്ല കളിക്കാരനാ യി തിരഞ്ഞെടുക്കപ്പെട്ട ഹരിതത്തിലെ അ ബ്രാര്‍ മുഹമ്മദിനും സമ്മാനങ്ങള്‍ വിതര ണം നടത്തി.ടൂര്‍ണമെന്റില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ 16 ടീമുകള്‍ മാറ്റുരച്ചു. യോഗത്തില്‍ മേഖല പ്രസിഡന്റ് ജാസര്‍ ഇ നാസര്‍ അദ്യക്ഷനായിരുന്നു. മേഖല സെ ക്രട്ടറി ധീരജ് ഹരി,ഭാരവാഹികളായ അറാഫത് ഇബ്രാഹിം, ഷംനാസ് സലിം, ആസി ഫ് അമന്‍,ഷിഹാര്‍, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം രാഹുല്‍, ഹരിതം ബാഡ്മിന്റ ണ്‍ അക്കാദമി ഡയറക്ടര്‍ ജോയ്സ്‌കുട്ടി ജോസഫ് എന്നിവര്‍ സന്നിഹതരായിരുന്നു.