കോവിഡ് കാലം എന്തെല്ലാം കണ്ടെത്തലുകൾക്ക് കാരണമായി, അങ്ങനെയൊരു കണ്ടു പിടുത്തം മുണ്ടക്കയം പുതുപ്പറമ്പിൽ ഷിനോജ് പ്രസന്നൻ എന്ന ഹരിയും നടത്തി. ഹരി നിർമ്മിച്ച മിനി വെന്റിലേറ്റർ  എത്രയോ ചെലവ് കുറച്ച് നിർമ്മിക്കാമെന്നുള്ളത് വിസ്മ യം ആവുന്നു .ഇന്ത്യയിൽ പലയിടത്തും കോ വിഡ് രോഗികൾ പ്രായഭേദമെന്യേ മരിക്കാ ൻ കാരണം തക്കസമയത്ത് വെന്റിലേറ്ററിന്റെ സഹായം ലഭിക്കാത്തതാണ്.
അവിടെയാണ് ഹരി നിർമ്മിച്ച മിനി വെന്റിലേറ്ററിന്റെ പ്രസക്തി. ഏതു വാഹനത്തി ലും (ഓട്ടോ റിക്ഷ മുതൽ ആംബുലൻസ് വരെ) ഘടിപ്പിക്കാവുന്ന ഈ ഉപകരണത്തിന്റെ നിർമ്മാണ ചെലവ് കേവലം 2000 രൂപ മാത്രം. പി വി സി പെപ്പ്, റെഗുലേറ്റർ, വൈപ്പർ മോട്ടർ, പലക കഷണം എന്നിവയെ കൂട്ടിയിണക്കി നിർമ്മിച്ച മിനി വെന്റിലേറ്റർ വ്യവ സായികമായി നിർമ്മിക്കാൻ ഗവൺമെന്റ് ഏജൻസികളോ കമ്പനികളോ തയ്യാറായാൽ എത്രയോ മരണങ്ങൾ ഒഴിവാക്കാനാവും. ഇലക്ട്രോണിക്സിൽ ഐ.ടി. എ ക്കാരനായ ഹരിയുടെ വൈദഗ്ധ്യം വെന്റിലേറ്റർ കണ്ടുപിടുത്തത്തിലെ മികച്ച കുതിച്ചു ചാട്ടം ആ വും ലോക ആരോഗ്യ മേഖല വൻ സാമ്പത്തിക ലാഭത്തിന്റെ കമ്പോളമാകുമ്പോൾ മുണ്ട ക്കയം ഗ്രാമവാസിയായ ഷിനോജ് പ്രസന്നന്റെ കണ്ടുപിടുത്തത്തിനും സർഗ്ഗാത്മക ശേഷി യ്ക്കും, അധ്വാനത്തിനും ഏറെ പ്രാധാന്യമുണ്ട്.
മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ ആദരാവായി പ്രസിഡന്റ്‌ രേഖാ ദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി അനിൽകുമാർ, മെമ്പർമാരായ ബെന്നി ചേറ്റുകുഴി, ബോബി കെ മാത്യു എന്നിവർ ചേർന്നു പൊന്നാട അണിയിച്ചു.