കാഞ്ഞിരപ്പള്ളി :യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സേവന സംഘടന യായ  യൂത്ത്കെയറിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റലിൽ   രോഗികൾക്കും കൂട്ടിറിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. യൂത്ത്കോൺ ഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി എം.കെ ഷമീറിന്റെ നേതൃത്വത്തിൽ നടന്ന വിതരണത്തി ൽ  ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ  ശാന്തി,നഴ്സിംഗ് സൂപ്രണ്ട് ലീന, കെ എസ് യു ജില്ലാ സെക്രട്ടറി കെ.എൻ നൈസാം, അൻവർ പുളിമൂട്ടിൽ, ഫൈസൽ മഠത്തിൽ, ഇ.എസ് സജി, അബീസ് ടി ഇസ്മായിൽ, ഷിയാം തേനമ്മാക്കൽ തുടങ്ങിയവർ പങ്കാളികളായി