കോവിഡ് 19 ന്റെ വ്യാപനം തടയുവാനായി സംസ്ഥാന സർക്കാരിന്റ ബ്രേക്ക് ദി ചൈൻ പദ്ധതിക്ക് ഒപ്പം ചേർന്ന് ഡി.വൈ.എഫ്.ഐയും റ്റീം വെൽഫയറും. നാടിന്റെ മുക്കിലും മൂലയിലും ഇവർ സാനിറ്റെസേഷൻ നടത്തി .

ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു രാ വിലെ പേട്ട കവലയിലും വാഹനങ്ങളിലും സാനിറ്റേസേഷൻ നടത്തി. ഇരുചക്രവാഹന ങ്ങളിൽ അടക്കം സാനിറ്റെസേർ ചെയ്തതിനോട് നാട്ടുകാർ സഹകരിച്ചത് സർക്കാരി നോടുള്ള ഐക്യദാർഢ്യം കൂടിയായി. വെൽഫയർ പാർട്ടിയുടെ സേവന സന്നദ്ധ സംഘ ടനയായ റ്റീം വെൽഫെയറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് സാനിറ്റെസർ പ്രവ ർത്തനങ്ങൾ നടത്തിയത്.

കാഞ്ഞിരപ്പള്ളി പേട്ട കവല, കൊടുവന്താനം കോളനി, കോവിൽകടവ് – പാറക്കടവ് റോ ഡ്, പേട്ട സ്കൂളിന് സമീപവും ഇവർ ലായനി തളിച്ചു. രാവിലെ ഏഴു മണിക്ക് ആരംഭി ച്ച പ്രവർത്തനം ഉച്ചക്ക് 12 വരെ നീണ്ടു. ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയുടെ നേ തൃത്വത്തിൽ ആനക്കൽ, ആനിത്തോട്ടം, പിച്ചകപ്പള്ളിമേട് തുടങ്ങിയ ഉൾപ്രദേശങ്ങളിലും സാനിറ്റേസർ തളിച്ചു.വരും ദിവസങ്ങളിലും കൂടുതൽ മേഖലകളിൽ സാനിറ്റേസേഷൻ പ്രവർത്തനങ്ങൾ തുടരുമെന്ന് ഡി.വൈ.എഫ് ഐ മേഖലാ ഭാരവാഹികൾ അറിയിച്ചു. സാനിറ്റെസറും ഡെറ്റോളും ചേർന്ന മിശ്രിതമായിരുന്നു തളിച്ചത്.