കാഞ്ഞിരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ സിപിഐഎം ഡിവൈഎഫ്ഐ പ്രവർ ത്തകരുടെ നേതൃത്വ ത്തിൽ വാർഡിലെ  500 കുടുംബങ്ങൾക്ക് നൽകുന്ന പച്ചക്കറി കിറ്റു കളുടെയും കോവി ഡ് ബാധിത കുടുംബങ്ങൾക്കും ലോക്ഡൗൺ മൂലം വരുമാന മാർഗ്ഗം നഷ്ടമായ കുടുംബ ങ്ങൾക്കും   നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെയും  വിതരണോദ്ഘാ ടനം സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ നിർവ്വഹിച്ചു.കൊടുവന്താ നം പള്ളി ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് മെംബർ സുമി ഇസ്മായിൽ അദ്ധ്യക്ഷയായി.

സിപിഐഎം ജില്ലാ കമ്മറ്റിയംഗം V P ഇസ്മായിൽ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജെസി ഷാജൻ,ബ്ളോക് പഞ്ചായത്തംഗം ഷക്കീലാ നസീർ, സിപിഐഎം ഏരിയാ കമ്മറ്റിയംഗങ്ങളായ ഷമീം അഹമ്മദ്,പി.കെ.നസീർ,ലോ ക്കൽ സെ ക്രട്ടറി ടി.കെ. ജയൻ,ലോക്കൽ കമ്മറ്റിയംഗം കെ എം.അഷറഫ്, സാമൂഹിക പ്ര വർത്തകൻ റിയാസ് കാൾടെക്സ്,കൊടുവന്താനം ജമാഅത്ത് പ്രസിഡണ്ട് നസീർ കരിപ്പാ യിൽ, കുടുംബശ്രീ സിഡിഎസ് അംഗം ദീപ്തി ഷാജി, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ട റി അമീർ ഷുക്കൂർ  എന്നിവർ പങ്കെടുത്തു.

ഡി വൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം എം എ റിബിൻ ഷാ സ്വാഗതവും പി എ ഷരീഫ് നന്ദിയും പറഞ്ഞു. എട്ടാം വാർഡിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന CPI (M) ടൗൺ , കൊടുവന്താനം, പാറക്കടവ് ബ്രാഞ്ചുകളുടെയും ഡി വൈഎഫ്ഐ യുടെയും നേതൃത്വ ത്തിലാണ് കോവിഡ് ദുരിതകാലത്ത് വിവിധ സന്നദ്ധ – സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നത്.