എരുമേലി : ക്ഷേമപെൻഷൻ അട്ടിമറിക്കുന്ന ഇടതു സർക്കാർ നയത്തിനെതിരെയും, ഇന്ധന വില വർദ്ധനവിനെതിരെയും മുസ്ലിംലീഗ് എരുമേലി പഞ്ചായത്തു കമ്മിറ്റി സായാഹ്‌ന ധർണ നടത്തി, ലോയേഴ്സ് ഫോറം കോട്ടയം ജില്ലാ പ്രസിഡന്റ് ഹാജി പി.എച്.ഷാജഹാൻ ഉത്‌ഘാടനം ചെയ്തു.

മുസ്ലിംലീഗ് എരുമേലി പഞ്ചായത്തു പ്രസിഡന്റ് അനസ്പുത്തൻവീട്,എം.എസ്.  എഫ് . കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ റഷീദ്,കർഷക സംഘം ജില്ലാ പ്ര സിഡണ്ട് ഹാജി ഇസ്മായിൽ കിഴക്കേതിൽ,ജില്ലാ കമ്മിറ്റി മെമ്പർമാരായ ഹബീബ് മുഹമ്മദ് മൗലവി,ഫിറോസ് കാസിം ,നാസ്സർ കിഴക്കേക്കര,ബഷീർ മൗലവി,മണ്ഡലം പ്രസിഡന്റ് എം.സി.ഖാൻ,യൂത്തുലീഗ് മണ്ഡലം സെക്രട്ടറി അമീർ ചേനപ്പാടി,ബഷീർ നെല്ലിത്താനം,ബീന അഷറഫ്,എംഎം.യൂസഫ്,ഷെമീർ ആനക്കല്ല്,രജി ചക്കാലയിൽ, റഫീഖ് മൗലവി,നൗഷാദ് കുറുങ്കാട്ടിൽ,നിസ്സാർ പ്ലാമൂട്ടിൽ,സെയ്തു ചക്കാല എന്നിവർ പ്രസംഗിച്ചു.