മുണ്ടക്കയം:കേരളാ കോൺഗ്രസ്(എം)ചെയർമാനും നിരവധി തവണ മന്ത്രിയും ഒരേ നി യോജകമണ്ഡലത്തിൽ നിന്നും തുടർച്ചയായി 54 വർഷം എം.എൽ.എയും ആയിരുന്ന യശ ശരീരനായ കെ.എം മാണിയുടെ ഒന്നാം  ചരമവാർഷിക ദിനം തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങൾക്ക് സഹായവിതരണ ദിനമാക്കി കേരള കോൺഗ്രസ് (എം )പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ആചരിച്ചു.കെഎം മാണി ചരമവാർഷികദിനo നിയോജക മണ്ഡലത്തി ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിൽ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള തുകകൾ 9 പഞ്ചായത്തുകളിലും,ഈരാറ്റുപേട്ട മുൻസി പ്പാലിറ്റിയിലും, പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈമാറി. കോവിഡ് 19 വ്യാപനം തടയുന്നതിന് ജനങ്ങൾ ഒറ്റക്കെട്ടായി പൊരുതുമ്പോൾ ജനങ്ങൾക്ക് ഏറെ  പ്രിയ ങ്കരനായിരുന്ന നേതാവായിരുന്നു കെഎം മാണി എന്ന് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത് പറഞ്ഞു.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ സമൂഹ അടുക്കളയിലുള്ള തുക സെക്രട്ടറിക്ക് നി യോജക മണ്ഡലം പ്രസിഡണ്ട് കൈമാറി. സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം ജോർജ്ജുകു ട്ടി അഗസ്തി, അൻസാരിപാലിയംപറമ്പിൽ, സോജൻ ആലക്കുളം, അഡ്വ: ജെയിംസ് വലി യ വീട്ടിൽ, എ കെ. നാസർ,പി. ടി തോമസ്,പരിക്കൊച്ചു കുരുവിനാൽ, എന്നിവർ നേതൃ ത്വം നൽകി.
മുണ്ടക്കയം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഉള്ള തുക കേരള കോൺഗ്രസ് (എം ) മുണ്ടക്കയം മണ്ഡലം പ്രസിഡണ്ട് ചാർലി കോശി മുണ്ടക്കയം പഞ്ചായത്ത് പ്രസി ഡണ്ട് കെ. എസ് രാജുവിന് കൈമാറി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത്, സംസ്ഥാന സ്റ്റിയറിങ്  കമ്മിറ്റി അംഗം ജോർജുകുട്ടി അഗസ്തി, ഗ്രാമപഞ്ചായ ത്ത് അംഗങ്ങളായ ജിജി നിക്കോളസ്, ബെന്നി ചേറ്റുകുഴി, നിയോജകമണ്ഡലം സെക്രട്ടറി ജോസ് നടുപറമ്പിൽ, ചാക്കോ അനിയാചൻ മൈലപ്ര എന്നിവർ നേതൃത്വം നൽകി. പാ റത്തോട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഉള്ള പലവ്യഞ്ജന സാധന ങ്ങൾ പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡയസ് മാത്യു കോക്കാട്ടിനും കുടുംബശ്രീ പ്രവർത്തകർക്കും കേരള കോൺഗ്രസ് (എം)പാറത്തോട് മണ്ഡലം പ്രസിഡ ണ്ട് തോമസ് കട്ടക്കൽ കൈമാറി.
നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ:സാജൻ കുന്നത്ത്, ജോർജുകുട്ടി അഗസ്തി, കെ.എ സ്.സി (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചെമ്മരപ്പള്ളി, പഞ്ചാ യത്ത് അംഗം കെ. പി സുശീലൻ, മാർട്ടിൻ ജെയിംസ്, റോയി  പൊയ്കമുക്കിൽ എന്നിവ ർ നേതൃത്വം നൽകി.
തിടനാട് പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഉള്ള തുക പഞ്ചായത്ത് പ്രസിഡ ന്റ് സുജ സാബുവിന് കേരള കോൺഗ്രസ് (എം) തിടനാട്  മണ്ഡലം പ്രസിഡന്റ് ജോർജ് ജോസഫ് വെളുക്കുന്നേൽ  കൈമാറി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി സാവിയോ, സേവ്യർ കണ്ടെത്തിൻകര, കെ.എസ്. സി  (എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോ ഷ്യസ്, അജോ,  ജോ ജോസഫ് എന്നിവർ നേതൃത്വം നൽകി.
കോരുത്തോട് പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഉള്ള തുക പഞ്ചായത്ത് പ്രസിഡന്റിന് കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് തോമസ് മാണി കൈമാ റി. അഡ്വ :സാജൻ കുന്നത്ത്, ജോർജ്ജുകുട്ടി അഗസ്തി , സണ്ണി വെട്ടുകല്ലേൽ, ജോയി പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി.
പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിലേയ്ക്ക് ഉള്ള തുക പഞ്ചായത്ത് സെക്രട്ടറിക്ക് കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ജോഷി മൂഴിയാങ്കൽ  കൈ മാറി. പി. ടി തോമസ് പുളിക്കൽ, എസ്  ആന്റണി, ടോമി പുറപ്പുഴ, രവി വരിക്കുർ , തോമസ് വടകര എന്നിവർ നേതൃത്വം നൽകി.
എരുമേലി പഞ്ചായത്തിലെ കമ്മ്യൂണി കിച്ചണിലേക്ക് ഉള്ള തുക കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് പി. ജെ സെബാസ്റ്റ്യൻ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. ജോബികാലാപറമ്പിൽ, ബിനു തത്തക്കാട്  എന്നിവർ നേതൃത്വം നൽകി.
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റ്റി  കിച്ചണിലേക്ക് ഉള്ള തുക പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസിന് കേരള കോൺഗ്രസ് (എം) കൂട്ടിക്കൽ മണ്ഡലം പ്രസിഡണ്ട് ബിജോയ് മുണ്ടുപാലം കൈമാറി. പഞ്ചായത്ത് അംഗങ്ങളായ നിയാസ് പാറയിൽ, ലൈസാമ ജോസ്, ജോയി കളരിക്കൽ, ജോസ് അരിമറ്റം, ജോസ് തേൻപുഴ എന്നിവർ നേതൃത്വം നൽകി.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഉള്ള തുക കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ പഞ്ചായത്ത് സെക്രട്ടറി ക്ക് കൈമാറി. മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുരയ്ക്കൽ, കേരള യൂത്ത് ഫ്രണ്ട് (എം)പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് ജാൻസ് വയ ലിക്കുന്നൽ പഞ്ചാ യത്തംഗം റെജി ഷാജി, സോജി അയക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
തീക്കോയി ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണി  ലേക്കുള്ള തുക ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്  കേരള കോൺഗ്രസ്(എം) മണ്ഡലം പ്രസിഡണ്ട് വക്കച്ചൻ പാംപ്ലാനി കൈ മാറി.അഡ്വ: ജസ്റ്റിൻ കടപ്ലാക്കൽ , ജോസുകുട്ടി വെട്ടിക്കൽ, ജോസുകുട്ടി കലൂർ എന്നിവർ നേതൃത്വം നൽകി.