കളമശ്ശേരിക്കാരൻ എരുമേലിയിൽ വനത്തിൽ വാക്കത്തിയുമായി.കറുത്ത ബനിയനും പാന്റും.ആകെ വശപ്പിശക് ലുക്ക്‌.നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചപ്പോൾ കഥ മാറി.

വനത്തിൽ വാക്കത്തിയും വീശി പോയ കറുത്ത വേഷധാരിയും അപരിചിതനുമായ യുവാവിനെ കണ്ടവർ സംശയിച്ചതൊക്കെ വെറുതെയായി.വെള്ളിയാഴ്ച വൈകിട്ട് എലിവാലിക്കര -മുട്ടപ്പള്ളി വനാതിർത്തിയിലാണ് സംഭവം.തീവ്രവാദ സ്വഭാവമുള്ള ഏതോ സംഘടനയുടെ പ്രവർത്തകനാണെന്ന് സംശയം തോന്നിപ്പിക്കുന്ന കറുത്ത ടീ ഷർട്ടും കറുത്ത ബനിയനും ധരിച്ചിരുന്ന യുവാവിന്റെ മുടിയാകട്ടെ പറ്റെ വെട്ടിയതു മായിരുന്നു.വനത്തിൽ എവിടെയോ ആയുധ പരിശീലനം രഹസ്യമായി നടക്കുന്നു ണ്ടെന്ന് സംശയവും നാട്ടുകാരിൽ ഉയർന്നു. യുവാവിനെ തടഞ്ഞു വെച്ച നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.

സ്റ്റേഷനലിലെത്തിച്ച ശേഷം ചോദ്യം ചെയ്യലിൽ നാട്ടുകാരോട് പറഞ്ഞതുപോലെ പര സ്പര വിരുദ്ധമായ മറുപടികളാണ് യുവാവ് പോലീസിനോടും പറഞ്ഞത്. യുവാവ് കളമശ്ശേരി സ്വദേശിയാണെന്നും ബന്ധുക്കളുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കി വരികയാണെന്നും പോലീസ് വ്യക്തമാക്കി. അതേസമയം വീട്ടിൽ ഇളയച്ഛനുമായി വഴ ക്കിട്ട ശേഷം മുളകുപൊടിയെറിഞ്ഞു ആക്രമിച്ച യുവാവ് ബസിൽ എരുമേലിയിലെ ത്തിയ ശേഷം ശബരിമലയിലേക്ക് പോകാൻ വനത്തിലൂടെ നടന്നുപോയതാണെന്നും പറയുന്നു. വൈക്കം ക്ഷേത്രത്തിൽ ഇതിനിടെ തങ്ങിയെന്നും പറയുന്നു. അച്ഛൻ മാനസി ക രോഗിയായിരുന്നു. അച്ഛന്റെ മരണശേഷം യുവാവും മനോരോഗത്തിന്റെ ലക്ഷണ ങ്ങൾ പ്രകടമാക്കിയിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.

വർഷങ്ങൾക്ക് മുമ്പ് അച്ഛനൊപ്പം ശബരിമലയിലേക്ക് എരുമേലി വഴി നടന്ന് പോയി രുന്നു. ഈ ഓർമയിൽ ഇരുമ്പൂന്നിക്കര വഴി കോയിക്കക്കാവിൽ എത്തി വനയാത്രയി ൽ വഴി തെറ്റി മുട്ടപ്പള്ളി -എലിവാലിക്കര വനാതിർത്തിയിൽ എത്തിയതാണെന്ന് സം ശയിക്കുന്നു. ബന്ധുക്കൾ കളമശ്ശേരിയിൽ നിന്നും എരുമേലിയിൽ എത്തിയ ശേഷം യുവാവിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കയ്യിൽ വാക്കത്തി കരുതിയത് വനയാത്രയിലെ തടസങ്ങൾ നീക്കാനാണെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. യുവാവിന് 21 വയസുണ്ട്.