നിയന്ത്രണം തെറ്റിയ പിക്ക് അപ്പ് വാന്‍ വഴിയാത്രക്കാരെ ഇടിച്ച് മറിഞ്ഞ് അപകടം. പരിക്കേറ്റ മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരം.  രാത്രി ഏഴോടെ മുക്കൂട്ടു തറ – ഇടകടത്തി റോഡില്‍ പനക്കവയല്‍ ഭാഗത്തായിരുന്നു അപകടം. റോഡിലൂടെ നടന്ന് വരികയായിരുന്ന പനക്കവയല്‍ സ്വദേശി അഭിജിത്ത് (30), അതിഥി തൊഴി ലാളി സിയാം (27), പിക്ക് അപ്പ് വാനിന്റെ ഡ്രൈവര്‍ സനോജ് (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജി ലേക്കു മാറ്റി.