കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍കോവിഡ് വാക്സിന്‍ രജിസ്ട്രേഷന് പൊതുജനങ്ങളെ സഹായിക്കാന്‍ വാര്‍ഡ് തല ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ രജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചു. വാര്‍ഡ് തല സന്നദ്ധ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. വാര്‍ഡംഗങ്ങളുമായി ബന്ധപ്പെട്ട് സേവനം പരമാവധി പ്രയോജനപ്പെടു ത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കോവിഡ് രോഗവ്യാപനം തടയു ന്നതിനായി പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ കോവിഡ് പരിശോധന നടത്തും. 25ന് മണങ്ങല്ലൂര്‍ ഹിദായുത്തുല്‍ ഇസ്ലാം മദ്രസ, 28ന് കൊരട്ടി സെന്റ് മേരീസ് യുപി സ്‌കൂള്‍, 29-ന് എന്‍എസ്എസ് യുപി സ്‌കൂള്‍ തമ്പലക്കാട് എന്നിവിടങ്ങളില്‍ പരിശോ ധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.