എരുമേലി എം.ഇ.എസ് കോളേജ് മാനേജ്മെൻറ് കമ്മിറ്റിയുടെയും, കോളേജ് യൂണിയ ൻറെയും സംയുക്താഭിമുഖ്യത്തിൽ   പ്രതിഷേധ സംഗമം കോളേജ് മാനേജ്മെൻറ് കമ്മിറ്റി സെക്രെട്ടറി കെ.പി നാസറുദ്ധീൻ സ്വാഗതം ആശംസിച്ചു. എം.ഇ.എസ് ജില്ലാ പ്രസിഡ ൻറ് എം.എം ഹനീഫ് വിഷയാവതരണം നടത്തി. കോളേജ് ചെയർമാൻ P.H നജീബ് യോ ഗത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ഷാനവാസ് പ്രതിഷേധസംഗമം ഉത്‌ഘാടനം ചെ യ്തു. എം.ഇ.എസ് ജില്ലാ സെക്രെട്ടറി ടി എസ് റഷീദ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ഭരണഘടനക്കും, മതേതരസങ്കല്പങ്ങൾക്കും എതിരായി കേന്ദ്രഗവൺമെൻറ്പാസ്സാക്കിയ പൗരത്വബിൽ ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും. ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങളേയും, സ്വാതന്ത്ര്യസമര നേതാക്കൾ യാഥാർഥ്യമാക്കിയ മതേതര ത്വ സങ്കല്പങ്ങളെയും തകർക്കുന്ന പൗരത്വബില്ലിനെ എതിർത്തു തോൽപ്പിക്കേണ്ടത് കാലഘട്ടത്തിൻറെ   അനിവാര്യതയാണെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
C.O അബ്ദുൽ കരീം (മാനേജിങ്‌ കമ്മിറ്റി മെമ്പർ), ജസൽ മോൻസി (യൂണിയൻ ചെയർമാ ൻ ), നിഖിൽ വിജയൻ (യൂണിയൻ ജന.സെക്രെട്ടറി), താരീഖ് മുഹമ്മദ് (യൂണിയൻ ആ ർട്സ് ക്ലബ് സെക്രെട്ടറി) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുമാരി ദീപ്തി ഡൊമിനിക് (യൂണിയൻ ചെയർപേഴ്‌സൺ ) നന്ദി പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ മാ ഹീൻ  എം.എൻ പരിപാടികൾക്ക് നേതൃത്വം നൽകി.