കാഞ്ഞിരപ്പള്ളി: നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിലൂടെ മലിനമായ നമ്മുടെ പുഴക ളും, കൈത്തോടുകളും എന്നേയ്ക്കുമായി സംരക്ഷിക്കപ്പെടുവാന്‍ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡനന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അഭിപ്രായപ്പെട്ടു. പുഴകളി ല്‍ സ്ഫടികതുല്യമായ ജലമൊഴുകുവാന്‍ ജനകീയ സമിതികളുണ്ടാവണമെന്നും ജില്ലാ പ ഞ്ചാത്ത് പ്രസിഡന്‍റ് ഓര്‍മ്മിപ്പിച്ചു. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഹരിത കേരളമിഷന്‍ സംഘടിപ്പിക്കുന്ന നീര്‍ച്ചാല്‍ പുനര്‍ജീവന യജ്ഞമായ ഇനി ഞാന്‍ ഒഴുകട്ടെ എന്ന പരിപാടിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരി ക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്.

സോഫി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ വിദ്യ രാജേഷ്, ഷീല തൂമ്പുങ്കല്‍, ഹ രിതകേരളം റിസോഴ്സ് പേഴ്സണ്‍ വിപിന്‍ രാജു, ആനക്കല്ല് ജുമാ മസ്ജിദ് ഇമാം മുനീര്‍ മൗലവി, കാഞ്ഞിരപ്പള്ളി എസ്.ഐ. മുകേഷ്കുമാര്‍, മുന്‍ പഞ്ചായത്തംഗങ്ങളായ വി. എന്‍. രാജേഷ്, ബിജു ചക്കാല, ആന്‍സമ്മ മടുക്കക്കുഴി, പ്രാദേശിക പുഴ സംരക്ഷക സമി തി ഭാരവാഹികളായ ഷൈന്‍ മടുക്കക്കുഴി, സിബി തൂമ്പുങ്കല്‍, ഗോപീകൃഷ്ണന്‍, ജനമൈ ത്രി പോലീസ് ഓഫീസര്‍മാരായ രാജു, കിഷോര്‍, കാഞ്ഞിരപ്പള്ളി ഇറിഗേഷന്‍ ഡിപ്പാര്‍ ട്ട്മെന്‍റ് എ.ഇ. മാരായ നിഷാ ദാസ്, ദീപ, സുജിത്ത്, ടോണി ജോസഫ്, ബി.ഡി. ഒ. എന്‍. രാജേഷ്, എന്‍.എസ്. എസ്. വാളണ്ടിയര്‍ സെക്രട്ടറി മെല്‍വിന്‍, സെന്‍റ് ഡോമിനിക്സ് കോളേജിലെ എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്ലീനിംഗ് പരിപാടികള്‍ക്ക് നേതൃത്വം നല്കി.

ആനക്കല്ല് കോഴികുത്തി പാലം മുതല്‍ വളവുകയം വരെയുള്ള തോടാണ് ക്ലീന്‍ ചെയ്ത് ആഴം കൂട്ടുന്ന പരിപാടി നടപ്പാക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും മണ്ണും മണലും ചെളി യും ചണ്ണകളും നിറഞ്ഞ് തോടുകളില്‍ നിലവില്‍ നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. നീരൊഴുക്ക് വീണ്ടെടുക്കുവാനുള്ള  ശ്രമത്തില്‍ ആനക്കല്ല് പൗരാവലിയും മത സ്ഥാപന ങ്ങളും ഒന്നിച്ച് കൈകോര്‍ത്താണ് പരിപാടികള്‍ നടപ്പിലാക്കുന്നത്.