സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്ക ളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകാൻ സാമൂഹികനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ, ആറാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ, പ്ലസ് വൺ- പ്ല സ് ടു-ഐ. ടി.ഐ തത്തുല്യ കോഴ്സുകൾ, ബിരുദാനന്തരബിരുദവും മറ്റ് പ്രൊഫഷണൽ കോഴ്സുകളും എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ധനസഹായം ലഭിക്കുക. 300 മു തൽ 1000 രൂപ വരെയാണ് പ്രതിമാസം ഓരോ വിഭാഗത്തിലുള്ളവർക്കും ലഭിക്കുക.
ഓരോ വർഷവും 10 മാസം ധനസഹായം ലഭിക്കും.അപേക്ഷകർ ബിപിഎൽ വിഭാഗ ത്തിലുൾപ്പെട്ടവരായിരിക്കണം. മാതാവിന്റെയോ, പിതാവിന്റെയോ വൈകല്യത്തി ന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം. ബിപിഎൽ റേഷൻ കാർഡിന്റെ പകർപ്പ്/വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, വൈക ല്യം തെളിയിക്കുന്നതിന് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്/ അംഗപ രിമിത തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം www.suneethi.sjd.kerala.gov.in എന്ന വെബ്സെറ്റിൽ അക്ഷയ സെന്ററിലൂടെയോ സ്വ യമോ അപേക്ഷിക്കാം.
മറ്റ് പദ്ധതികൾ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവർക്ക് ഈ സ്‌കോളർ ഷിപ്പിന് അർഹതയില്ല.സ്‌കോളർഷിപ്പ് തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിൽ ന ൽകും. സ്‌കോളർഷിപ്പ് പുതുക്കുന്നതിന് എല്ലാ വർഷവും പുതിയതായി അപേക്ഷിക്ക ണം. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലും കോഴ്സുകൾക്കും പഠിക്കുന്നവർക്കേ സ്‌കോളർഷിപ്പിന് അർഹതയുള്ളൂ.