കാഞ്ഞിരപ്പള്ളി: രാജ്യത്തിന്റെ മതേരത്വവും  ജനാധിപത്യ മൂല്യങ്ങളും തകർക്കുന്ന  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐ എൻ റ്റി യു സി കാഞ്ഞിരപ്പള്ളി  മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് റസിലി തേനംമാക്കൽ അദ്ധ്യക്ഷത വഹിച്ചു.  യോഗം ഐ എൻ റ്റി യു സി  ജില്ലാ ട്രഷറർ ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ. ബേബി മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡ ന്റ്  ജോബ് കെ വെട്ടം,  റീജിണൽ സെക്രട്ടറി പി.പി.എ സലാം പാറക്കൽ, നായിഫ് ഫൈസി. ഓ എം.ഷാജി, അജ്മൽ പാറയ്ക്കൽ,  മാത്യംകുളങ്ങര ഷിബിലി മണ്ണാറക്കയം, നിബു ഷൗക്കത്ത്, കെ.എൻ നൈസാം .എം.കെ ഷെമീർ , ഫസിലി കോട്ടവാതുക്കൽ ഷാജി പെരുന്നേപറമ്പിൽ, കെ.എ നൗഷാദ്, പി.എച്ച് അസീസ് ബിജു പത്യാല, പി.എ സക്കീർ ഹുസൈൻ,  റോബിൻ ആക്കാട്ട്, അനീഷ് മുക്കാലി എന്നിവർ പ്രസംഗിച്ചു.പ്രതിഷേധ പ്രകടനത്തിന് ശരത് മേചേരിതാഴെ, തൻസീബ് വില്ലണി , നവാസ് ആനി തോട്ടം, നാസർ കാന്താരി, സുനിൽ മാന്തറ, ജോജി ജോസ്, ശശിധരൻ , സിബി കാരിപ്പള്ളി, ബിജു തമ്പലക്കാട്,  ഷാജി കെ.എ. അഷറഫ്, ഷാജി എന്നിവർ നേതൃത്വം നൽകി