കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജില്‍ സുവര്‍ണ്ണ ജൂബിലി സ്മാരക മന്ദിരത്തിന്റെയും, ശാസ്ത്ര ഗവേഷണ ലാബിന്റെയും ഉദ്ഘാടനം ജനുവരി 31 ന്…

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിലേറെയായി കാഞ്ഞിരപ്പ ളളിയിലും, സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ നല്‍കി വരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോ ളേജ് വികസനത്തിന്റെ ഒരു പുതിയ പടവുകൂടി പിന്നിടുകയാണ്. കോളേ ജില്‍ പുതുതായി നിര്‍മ്മിച്ച സുവര്‍ണജൂബിലി സ്മാരക അക്കാദമിക് ബ്ലോ ക്കിന്റെയും, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച ശാസ്ത്രഗവേഷണ ലാബിന്റെയും ഉദ്ഘാടനം ജനുവരി 31 ന് നി ര്‍വ്വഹിക്കപ്പെടുകയാണ്.

പാഠ്യ പഠ്യേതര രംഗങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ എസ്.ഡി. കോളേജില്‍ പുതിയ ഗവേഷണ സാധ്യ തകള്‍ തുറക്കുന്ന അത്യാധുനിക ശാസ്ത്ര ഗവേഷണ ലാബും, രാജ്യാന്തര സെ മിനാറുകള്‍ക്ക് പോലും ആതിഥ്യം വഹിക്കാന്‍ കഴിയുന്ന കോണ്‍ഫറന്‍സ് ഹാളും, മള്‍ട്ടി മീഡിയ, ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉള്ള സ്മാര്‍ട്ട് ക്ലാസ് മുറി കളും ഉള്‍ക്കൊള്ളുന്ന പുതിയ അക്കാദമിക് ബ്ലോക്ക് മികവിന്റെ കൂടുതല്‍ സാധ്യതകളിലേക്ക് കോളേജിനെ നയിക്കുമെന്ന പ്രതീക്ഷയിലാണ് കോളേജ് അധികൃതര്‍. നിലവില്‍ യു.ജി.സി.യുടെ അക്രഡിറ്റേഷനില്‍ ‘എ’ റാങ്ക് നേടിയ കോളേജ് കൂടുതല്‍ മികച്ച അക്കാദമിക് സൗകര്യങ്ങളോടെ സമീപഭാവി യി ല്‍ തന്നെ യു.ജി.സി.യുടെ മികവിന്റെ കേന്ദ്രമെന്ന പദവിയിലേക്ക് എത്താ നുള്ള കഠിന ശ്രമത്തിലാണ്.

ഈ അക്കാദമിക് വര്‍ഷം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍ സ്റ്റിറ്റിയുഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് നടത്തിയ സര്‍വ്വേയില്‍ രാജ്യത്തെ മികച്ച 150 കോളേജുകളുടെ പട്ടികയില്‍ എസ്.ഡി. കോളേജ് സ്ഥാനം പിടി ച്ചിരുന്നു.സുവര്‍ണജൂബിലി സ്മാരക അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാട  നം ജനുവരി 31 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി രൂപ തയുടെ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവും വെഞ്ചരിപ്പു കര്‍ മ്മം നിയുക്ത രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവും നിര്‍വഹി ക്കും.

ശാസ്ത്ര ഗവേഷണ ലാബിന്റെ ഉദ്ഘാടനം മഹാത്മാ ഗാന്ധി സര്‍വ്വകലാശാ ല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് നിര്‍വഹിക്കും. കോളേജ് വി ദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എന്‍. കൃഷ്ണകുമാര്‍, രൂപതാ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ആലുങ്കല്‍, എന്നിവര്‍ പുതിയ കമ്പ്യൂട്ടര്‍ ലാബും, സെമിനാര്‍ ഹാളും വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കും.
പത്ര സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജയിംസ് ഇലഞ്ഞിപ്പുറം, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജോജോ ജോര്‍ജ്, കോളേജ് ബര്‍സാര്‍ ഫാ. ഡോ. മനോജ് പാലക്കുടി, ഗവേണിംഗ് ബോഡി അംഗം സെബാസ്റ്റ്യന്‍ ചെറുവള്ളി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. റോണി കെ. ബേബി, പി. ആര്‍. ഓ. പ്രൊഫ ബിനോ. പി. ജോസ് എന്നിവര്‍ പങ്കെടുത്തു.