ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എ.സി.വി. ന്യൂസ് ക്യാമാറാമാനും  മീഡിയ സെ ന്റര്‍ സെക്രട്ടറിയുമായ രതീഷ് മറ്റത്തിലിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കാഞ്ഞിരപ്പള്ളി മീഡിയ സെന്റര്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

സംഭവത്തില്‍ കുറ്റക്കാരായവ ര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി യെടുക്കുവാനുള്ള സാഹചര്യം ഒരു ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

രക്ഷാധികാരി ഇക്ബാല്‍ ഇല്ലത്തുപറമ്പില്‍, പ്രസിഡന്റ് അജീഷ് തേക്കിലകാട്ടില്‍, ട്ര ഷറര്‍ അന്‍സര്‍ ഇ. നാസര്‍, എക്‌സിക്യൂട്ടീവ് അംഗം ടി.എ. ഷിഹാബുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. മര്‍ദ്ദനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മുണ്ടക്കയം പ്രസ് ക്ലബ് പ്രസിഡന്റ് ബോബിന മാത്യു, സെക്രട്ടറി നൗഷാദ് വെംബ്ലി എന്നിവര്‍ അറിയിച്ചു.