കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡായ വിഴിക്കത്തോട് ഇനി സമ്പൂർണ നികുതി വാർഡ്. ഊർജിത നികുതി യഞ്ജത്തിന്റെ ഭാഗമായി വാർഡ് മെംബർ റെജി ഒ.വി യുടെയും, വാർഡിന്റെ ചുമതലയുള്ള പഞ്ചായത്ത് ഉദ്യോഗസ്ഥ രായ ജൂനിയർ സൂപ്രണ്ട് ഷിജുകുമാർ, ക്ലാർക്കുമാരായ ദീപാ, സിന്ധു എന്നിവരുടെയും നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഭാഗമായാണ് ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ നികുതി വാർഡായി വിഴിക്കത്തോട് മാറിയത്.

വാർഡ്‌ പരിധിയിൽ പ്രവർത്തിക്കുന്ന 4 ഫാക്ടറികൾ, 6 ചെറുകിട വ്യവസായ സ്ഥാപന ങ്ങൾ,500 ഓളം വീടുകൾ എന്നിവ കേന്ദ്രീകരിച്ച് ഒരു മാസക്കാലം നീണ്ട് നിന്ന തീവ്രയ ഞ്ജത്തിന്റെ ഭാഗമായാണ് വാർഡിന് ഈ നേട്ടം കൈവരിക്കാനായത്.2013 മുതൽ ഉള്ള കുടിശിഖ ഉൾപ്പെടെ നികുതി പിരിച്ചെടുത്ത് സമ്പൂർണ നികുതി വാർഡായി മാറിയ 17-ാം വാർഡിന്റെ മാതൃക പിന്തുടർന്ന് സമ്പൂർണ നികുതി പഞ്ചായത്താകാനുള്ള ശ്രമങ്ങളാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ നടക്കുന്നത്.