സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലി മെയ് ഒന്നിന് വൈകുന്നേരം നാലിന് മുണ്ടക്കയത്ത് നടക്കും.സംഘടനയുടെ സംസ്ഥാ ന വൈസ് പ്രസിഡണ്ട് കെ ജെ തോമസ് ഉൽഘാടനം ചെയ്യും.
ഇതിൻ്റെ വിജയകരമായ നടത്തിപ്പിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോ ഗം ജില്ലാ ട്രഷറർ വി.പി ഇബ്രാഹീം ഉൽഘാടനം ചെയ്തു.പി.കെ നസീർ അധ്യക്ഷനാ യി. വി.പി ഇസ്മായിൽ, കെ രാജേഷ്, ഷമീം അഹമ്മദ്, പി എസ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
കെ രാജേഷ് (ചെയർമാൻ), പി കെ നസീർ, കെ എൻ ദാമോദരൻ (വൈസ് ചെയർമാൻ മാർ) പി എസ് സുരേന്ദ്രൻ (സെക്രട്ടറി), കെ എൻ രാജേഷ്, സി വി അനിൽകുമാർ (ജോ യിൻറ്റ് സെക്രട്ടറിമാർ) എം ജി രാജു (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.