കാഞ്ഞിരപ്പള്ളി:രാജ്യം ഭരിക്കുന്നവര്‍ തൊഴിലാളികളെ ചൂഷണം ചെയ്യാ ന്‍ കോര്‍പറേറ്റുകളെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ മുഴുവന്‍ തൊഴിലാളികളെയും സംഘടിപ്പിച്ച് രാജ്യത്ത് അലയടിക്കുന്ന പ്രതിഷേധത്തില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഒന്നടങ്കം അണിച്ചേരണമെ ന്നും ഓള്‍ ഇന്ത്യാ അണ്‍ ഓര്‍ഗനൈസസ് വര്‍ക്കേഴസ് കോണ്‍ഗ്രസ് (എ. ഐ.യു.ഡബ്ല്യു.സി) കാഞ്ഞിരപ്പള്ളി മേഖലയിലെ കയറ്റ് – ഇറക്ക് തൊഴി ലാളികള്‍ക്കായി പുതിയതായി തുറക്കപ്പെട്ട തൊഴിലാളി ഭവന്‍ന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ആന്റോ ആന്റണി എം.പി സംസാരി ച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ തേനം മക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കലും എസ്.എസ്.എല്‍. സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച തൊഴിലാളികളുടെ മകള്‍ ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ്ദാനം കെ.പി.സി.സി മെംബര്‍ തോമസ് കല്ലാടന്‍ നിര്‍വഹിച്ചു. തൊഴിലാളികള്‍ക്ക് ഐഡന്ററ്റി കാര്‍ഡ് വിതര ണം ജില്ലാ പ്രസിഡന്റ് എസ്.രാജിവ് നല്‍കി.
ജില്ലാ ഭാരവാഹിക യായ പി.ജിരാജ്, റോയി കപ്പിലുമാക്കല്‍, ജിജി പോ ത്തന്‍, ജലാല്‍ വട്ടകപ്പാറ, വക്കച്ചന്‍ അട്ടാര്‍മാക്കന്‍, ബെന്നിച്ചന്‍ ചിറയി ന്‍, നായിഫ് ഫൈസി ,ബിജു ഇലവുങ്കല്‍ ,ഫിലിപ്പ് പള്ളി വാതുക്കല്‍, ബിനുകന്നും പുറം, എം.ഇ ഹനിഫ, സലിംപട്ടിമറ്റം അനിഷ് എം.പി, ഓമ നകുട്ടന്‍, നെജി പുളിമുട്ടില്‍, സമദ്, അന്‍സാരി പായിപ്പാട്, സാദത്ത് കല്ലോലി, ജോസ് ജോസഫ്, മോഹനന്‍, ജോബി ജോസഫ് തുടങ്ങിയവ ര്‍ സംസാരിച്ചു.