കാഞ്ഞിരപ്പള്ളി :  ബാലസംഘം വേനൽ തുമ്പി സഹവാസ ക്യാമ്പും കലാജാഥയും വി ജയിപ്പിക്കാൻ വി.സജിൻ കൺവീനറും കെ.ആർ തങ്കപ്പൻ ചെയർമനും  കെ.സി അജി ട്രഷററുമായി 101 അംഗ സംഘടക സമിതിക്ക് രൂപം നൽകി. യോഗം സി.പി.ഐ.എം കാഞ്ഞിരപ്പള്ളിഏരിയാ സെക്രട്ടറി കെ രാജേഷ് ഉത്ഘാടനം ചെയ്തു. മെയ്‌ 4 മുതൽ 8 വരെ വിഴിക്കിത്തോട്ടിലാണ് സഹവാസ ക്യാമ്പ് നടക്കുക.
ക്യാമ്പിന് ശേഷം കാഞ്ഞിരപ്പള്ളി  ഏരിയയിലെ ലോക്കൽ കമ്മിറ്റി പ്രാദേശങ്ങളിലേ വിവിധ കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തും. ഷമീം അഹമ്മദ്, വി സജിൻ, പി എൻ പ്രഭാകരൻ, കെ എൻ ദാമോദരൻ, കെ ആർ തങ്കപ്പൻ, വി എം ഷാജഹാൻ, ആർ സന്തോഷ് എന്നിവർ സംസാരിച്ചു.