പൈക മല്ലികശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൽ ശ്രമിച്ച സംഭവത്തിൽ ഗുരുതമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന സിനി മരണമടഞ്ഞു. തി ങ്കളാഴ്ച്ച വെളുപ്പിന് പാലായിലെ സ്വകാര്യ ആശുരാതിയിൽ വെച്ച് മരണം സംഭവിക്കു കയായിരുന്നു.സംഭവത്തിൽ ഭർത്താവായ മല്ലികശ്ശേരി കണ്ണമുണ്ടയിൽ ബിനോയ് ജോസ ഫിനെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഭാര്യയിലുള്ള സംശയമാണ് കൃത്യത്വ ത്തിലേക്ക് എത്തിച്ചത്.
ഏപ്രിൽ 9 തീയതി ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭ വം നടന്നത്. കറിക്കത്തി ഉപയോഗിച്ച് സിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തുവനയിരു ന്നു ബിനോയുടെ ശ്രമം. അടുത്ത മുറിയിൽ ഉറുങ്ങുകയായിരുന്ന പതിനെട്ടും പതിനെ ഞ്ചും വയസുള്ള ആൺമക്കൾ അമ്മയുടെ നിലവിളി കേട്ട് ഉണരുകയും, ഇവർ അയൽ വാസികളെ വിളിച്ചു കൂട്ടി സിനിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഭാര്യയുമായി ബിനോയ് നിരന്തരം പ്രശ്നം ഉണ്ടായിരുന്നതായിട്ടാണ്  പോലീസ് പറയു ന്നത്.വീട്ടിലുണ്ടായിരുന്ന കാരിരുമ്പിൻ്റെ കറികത്തി ഉപയോഗിച്ചാണ് ഭാര്യ സിനിയുടെ കഴുത്തിൽ ആഴത്തിലുള്ള ഗുരുതരമായ മുറിവാണ് ഉണ്ടായത്.ഇവരെ പാലയിലെ സ്വ കാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കു കയും ചെയ്തിരുന്നു. ആശുപത്രി അധികൃതർ വിവരമറിച്ചതിനെ തുടർന്ന് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടി കൾ പൂർത്തിയാക്കി വരുന്നു.