കോവിഡ്-19നെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി കാഞ്ഞിരപ്പള്ളി രൂ പതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ പാറത്തോട് മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി. സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായിട്ടാണ് എംഡിഎസ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നത്.

ഒന്നാം ഘട്ടത്തില്‍ പാറത്തോട് പഞ്ചായത്തില്‍ സോപ്പുകളുടെ വിതരണോദ്ഘാടനം രൂപ താധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. പാവങ്ങളുടെ പക്ഷം ചേര്‍ന്ന് സൊ സൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കഴിഞ്ഞ മഹാപ്രളയത്തില്‍ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് വേണ്ട സഹായങ്ങള്‍ എംഡിഎസ് എത്തിച്ചു നല്‍കിയിരുന്നത്  മലനാടിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണെന്നും സംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മാര്‍ പുളിക്ക ല്‍ പറഞ്ഞു. മാര്‍ ജോസ് പുളിക്കലില്‍ നിന്നു സോപ്പുകള്‍ ഏറ്റുവാങ്ങിയ പി.സി. ജോര്‍ജ് എംഎല്‍എ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവിന് വിതരണത്തിനായി നല്‍കി.

എംഡിഎസ് വിവിധ ഘട്ടങ്ങളിലായിട്ടാണ് സഹായങ്ങള്‍ അര്‍ഹതപ്പെട്ടവരില്‍ എത്തി ക്കുന്നത്.പാറത്തോട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സോപ്പ് വിതരണം, പഞ്ചാ യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ ത്തകര്‍ക്കും വോളണ്ടിയേഴ്സിനും ആവശ്യമായ സാനിറ്റൈസറുകള്‍, മാസ്‌ക് എന്നിവ പിഎച്ച്സിയുമായി ബന്ധപ്പെട്ട് നല്‍കും. പൊരിവെയിലില്‍ കഷ്ടപ്പെട്ട് സേവനം ചെയ്യുന്ന പോലീസ് ഓഫീസേഴ്സിന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട് സംഭാര വും പാലും നല്‍കിവരുന്നു. ആവശ്യമെങ്കില്‍ മാസ്‌കും നല്‍കും.

മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുമായി ബന്ധപ്പെട്ട് തോട്ടം മേഖലയിലെ നിര്‍ധന രായ രോഗികളുടെ ചികിത്സയില്‍ സഹായിക്കുന്നു. രൂപതയില്‍പ്പെട്ട മാനസിക രോഗിക ള്‍, കുട്ടികള്‍ എന്നിവരെ സംരക്ഷിക്കുന്ന നല്ല സമറായന്‍, ബേത്ലഹേം തുടങ്ങിയ ആശ്രമ ങ്ങള്‍ക്ക് പണവും ഭക്ഷണത്തിനായി ബ്രെഡും നല്‍കിവരുന്നു. മറ്റ് ആശ്രമങ്ങളായ ദേവ മാതാ, പെനുവേല്‍ എമ്മാനുവേല്‍, കൃപാഭവന്‍, മരിയഭവന്‍ എന്നിവിടങ്ങളില്‍ ആവ ശ്യാനുസരണം പാലും ബ്രെഡും നല്‍കിവരുന്നതായും എംഡിഎസ് സെക്രട്ടറി ഫാ. തോ മസ് മറ്റമുണ്ടയില്‍ പറഞ്ഞു.