കാഞ്ഞിരപ്പള്ളി: കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.എസ്.വൈ പദ്ധതിയിലൂടെ 2.63 കോടി രൂപയക്ക് നിര്‍മിക്കുന്ന വില്ലണി-മിച്ചഭൂമി-പാറത്തോട് റോഡിന്റെ നിര്‍മാ ണോദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം 5ന് വില്ലണിയില്‍ നടക്കുമെന്ന് ജില്ലാ പഞ്ചാ യത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പത്രസമ്മേളനത്തിലറിയിച്ചു. ആന്റോ ആന്റണി എം.പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ.എന്‍ ജയരാജ് എം. എല്‍.എ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

ആന്റോ ആന്‍ണി എം.പിയാണ് നിര്‍മാണത്തിനായി തുകയനുവധിച്ചത്. കാഞ്ഞിര പ്പള്ളി, പാറത്തോട്, തിടനാട് എന്നീ മൂന്ന് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ദേശിയപാത നിലവാരത്തിലാണ് നിര്‍മാണം ചെയ്യുന്നത്. 2.645 കിലോമീറ്റര്‍ റോഡ് 8 മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുന്നത്. റോഡിനായി സൗജന്യമായി പ്രദേശ വാസികള്‍ സ്ഥലം വിട്ട് നല്‍കിയിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന റോഡിന്റെ അഞ്ച് വര്‍ഷത്തേക്കുള്ള സംരക്ഷണ ചുമതല കരാറുകാര്‍ക്കായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സിബു ദേവസ്യാ, കെ.എം മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.