കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കുടുംബങ്ങളില്‍ വിഷുകിറ്റ് വി തരണം ചെയ്ത് സി.പി.എം, ഡി.വൈ.എഫ്.ഐ പവര്‍ത്തകര്‍. 60 കുടംബങ്ങള്‍ക്ക് 1200 വിലവിരുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ വിഷു സമ്മാനമായി നല്‍കുന്നത്.സി.പി.എം കാ ഞ്ഞിരപ്പള്ളി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.എന്‍ രാജേഷ് കിറ്റുകള്‍ ബ്രാഞ്ച് സെക്രട്ട റിമാരായ മനോജ്, ജോമോന്‍ പ്ലാത്തോട്ടം എന്നിവര്‍ക്ക് കൈമാറി.

ലോക്കല്‍ കമ്മി റ്റിയംഗങ്ങളായ വിഷ്ണു പ്രസാദ്, വി.സി ജേസ്, ഡി.വൈ.എഫ്.ഐ മേ ഖല ജോയിന്റ് സെക്രട്ടറി അനൂപ് ജോസഫ് യൂണിറ്റ് സെക്രട്ടറിമാരായ ഷിനു, ബിപിന്‍ കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നേരത്തെ സി.പി.എം കാഞ്ഞിരപ്പള്ളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കിയി രുന്നു. നിര്‍ദ്ധനരായ കിടപ്പ് രോഗികള്‍ക്ക് മരുന്നും പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ച് നല്‍കിയിരുന്നു. മേഖലയില്‍ അതിഥി തൊഴിലാളി ക്യാമ്പുകളിലടക്കം ഭക്ഷണ സാധന ങ്ങള്‍ പ്രവര്‍ത്തകര്‍ എത്തിച്ച് നല്‍കി വരുന്നു.