പ്രഫഷണൽസ് കോൺഗ്രസ്സിന്റെ സ്മാർട്ട് ഡിവൈസ് ബാങ്ക് പദ്ധതിയുടെ ഭാഗമായി പാ റത്തോട് പഞ്ചായത്തിലെ മുക്കാലി ലക്ഷംവീട് 17-ആം നമ്പർ അംഗൻവാടിക്ക് ടെലിവി ഷൻ സെറ്റ് കൈമാറി. പ്രഫഷണൽസ് കോൺഗ്രസ്സ് കോട്ടയം ചാപ്ടർ പ്രസിഡന്റ് ഡോ. വിനു ജെ. ജോർജ്ജ് അംഗൻവാടി ടീച്ചർ K. B. സുജാതക്ക് ടെലിവിഷൻ കൈമാറി.

കോൺഗ്രസ്സ് വാർഡ് പ്രസിഡന്റ് ഷാജി ചായത്തിൽ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ഡോ.തോമസുകുട്ടി, സിറിൽ സൈമൺ, ജോസ് സേവിയർ, റോബിൻ, ജിതിൻ, ജെറിൻ, ഷേർളി രാജൻ എന്നിവർ സന്നിഹിതരായിരുന്നു.