മലയരയര്‍ നൂറ്റാണ്ടുകളായി കൈവശം വച്ച് കൃഷി ചെയ്തുവരുന്ന ഭൂമിക്ക് ഉപാധി ര ഹിത പട്ടയം നല്‍കുമെന്ന റവന്യു മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി തിരുവിതാംകൂര്‍ മലയരയ മഹാസഭ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറ ഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പ്രശ്‌നം ഉന്നയിച്ചിരുന്നു. ചോദ്യത്തിന് മറുപടി യായി റവന്യുമന്ത്രി കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകു ളം ജില്ലകളിലെ മലയരയരുടെ കൈവശത്തിലിരിക്കുന്നതും ജണ്ടയ്ക്ക് വെളിയിലുള്ളതു മായ കൃഷി ഭൂമിക്ക് ഉപാധിരഹിത പട്ടയം നല്‍കുമെന്ന് പറഞ്ഞത്.

മലയരയര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാവിനെയും റവന്യു വകു പ്പ് മന്ത്രിയെയും തിരുവിതാംകൂര്‍ മലയരയ മഹാസഭ അനുമോദിക്കുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി മോഹന്‍ദാസ് പഴുമല, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ശ്രീനി വാസന്‍ എന്നിവര്‍ പറഞ്ഞു.