ആർ .വി.ഗവ.വി.എച്ച്.എസ്സ് എസ്സ് ചേനപ്പാടി  സ്കൂളിൽ  ജില്ലാപഞ്ചായത്ത് ഫണ്ടി ൽനിന്നും 11 ലക്ഷം രൂപ അനുവദിച്ചു പുതിയതായി  നിർമ്മിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡൻറ്  അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ നിർവഹി ച്ചു. സ്കൂളിന്റെ ആദരവായി പി.ടി.എ പ്രസിഡന്റ് ബിജുമോൻ ഇ. കെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

കാഞ്ഞിരപ്പള്ളി  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ യോഗത്തിന് അധ്യക്ഷത വഹിച്ചു.കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ,വി.എച്ച്.എസ്സ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും ,കാഞ്ഞിരപ്പള്ളി സബ്ജില്ലാ ശാസ്ത്ര കലാമേള കളിൽ വിജയികളായവർക്കുമുള്ള പുരസ്‌കാരങ്ങൾ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് .പ്രസിഡന്റ് റിജോ വാളാന്തറ വിതരണം ചെയ്തു.റെജി ഒ.വി , കെ .കെ പരമേശ്വരൻ, കെ.ബി സാബു,റാണി ജെ.,ജിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.