കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പളളിയിൽ ജില്ലാതല കേക്ക് മേള ആരംഭിച്ചു.21 മുതൽ 24 വരെ നടക്കുന്ന കേക്ക് മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്ര സിഡന്റ് ഷക്കീല നസീർ നിർവ്വഹിച്ചു. ഡി എസ് ചെയർപേഴ്സൺ എൻ സരസമ്മ അ ധ്യക്ഷത വഹിച്ചു.കുടുംബശ്രി അസിസ്റ്റന്റ്റ് ഡിസ്ട്രിക് മിഷൻ കോർഡിനേറ്റർ ബിനോയി കെ ജോസഫ് ആദ്യ വില്പന നിർവ്വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജോ വാളാന്തറ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സജിൻ വട്ടപ്പള്ളി, കുടുംബശ്രീ പ്രോഗ്രാം മാനേജർ ജോബി ജോൺ, ബ്ലോക്ക് കോർഡി നേറ്റർ അർജുൻ സോമൻ എന്നിവർ സംസാരിച്ചു.ബസ്റ്റാന്റിലെ കാത്തിരിപ്പു കേന്ദ്ര ത്തോട് ചേർന്ന് ആരംഭിച്ചിരിക്കുന്ന കേക്ക് മേള വഴി വിപണി വിലയെക്കാൾ താഴ്ന്ന വിലയ്ക്ക് ആളുകൾക്ക് കേക്കുകൾ ലഭ്യമാകും.