കാഞ്ഞിരപ്പള്ളി ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധന പ്രവ ർത്തനങ്ങൾക്ക്‌ ഉതകുന്ന അണുനശീകരണത്തിനുള്ള പവർ സ്പ്രേയർ ഫയർ ഫോഴ്‌സിന് കൈമാറി.ലയൺസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ബിജു വല്ല്യേടത്തു, സെക്രട്ടറി ജെറി ജേക്കബ്, ട്രഷ റർ രാജു ജോസഫ്, അഡ്മിനിസ്ട്രേറ്റർ തോമസ് വേഴാമ്പശ്ശേരി,  മാത്യൂസ് മാത്യു,  സയ്ദ് അഹമ്മദ്‌ എന്നിവരിൽ നിന്നും ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ്,  അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ എന്നിവർ പവർ സ്പ്രേയെർ ഏറ്റു വാങ്ങി. കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുന്ന പോലീസ്‌കാർ ക്കും ഇടവേള ഭക്ഷണവും ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്തിൽ നൽകി വരുന്നു.