എണ്ണാമെങ്കിൽ എണ്ണിക്കോ,ജാഥയിൽ ഉയർന്നു കേൾക്കുന്ന മുദ്രാവാക്യം അല്ലാട്ടോ.
CPIM നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടി ലാകെ മാസ്ക് നിർമ്മാണ ദൗത്യവുമായി പുതിയ യൂണിറ്റുകൾ ആരംഭിക്കുകയാണ്.
ആദ്യ ഘട്ടം രണ്ടു ലക്ഷം എണ്ണമാണ് ലക്ഷ്യം.കാഞ്ഞിരപ്പള്ളി ഏരിയയിലെ രണ്ടാമത്തെ മാസ്ക് നിർമ്മാണ യൂണിറ്റ് ചോറ്റിയിൽ പ്രവർത്തനം ആരംഭിച്ചു.
സിന്ധു സുരേഷ് പ്രസിഡന്റും,സിന്ധു അശോകൻ സെക്രട്ടറിയുമയുള്ള വസ്ത്രഗ്രാമം സൊൈറ്റിയുടെ പ്രവർത്തകരാണ് ഇവിടെ മാസ്ക് നിർമ്മാണ ദൗത്യവുമായി സഹക രിച്ച് പ്രവർത്തിക്കുന്നത്.രാവിലെ നടന്ന ലളിതമായ ചടങ്ങിൽ, മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റി ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ സംരംഭം ഉത്ഘാടനം ചെയ്തു.
അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ഈ സംരംഭത്തിന് മലനാടിന്റെ എല്ലാ പിന്തുണ യും അദ്ദേഹം വാഗ്ദാനം ചെയ്തു. അഡ്വ. പി.ഷാനവാസ് ചടങ്ങിൽ അധ്യക്ഷനായി. അ ഭയം കാഞ്ഞിരപ്പള്ളി ഏരിയാ ചെയർമാൻ കെ. രാജേഷ്, പി.കെ ബാലൻ, ജയ്സൺ ജോ സഫ്,സിന്ധു സുരേഷ്,സിന്ധു അശോക്,മഞ്ജു സന്തോഷ്,പി.ആർ.എസ് സുനിൽ കുമാർ, അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രതിദിനം 2000 മാസ്കുകൾ ഇവിടെ നിർമ്മി ക്കുന്നുണ്ട്.
അഭയം ചാരിറ്റബിൾ സൊസൈറ്റി യുടെ ആദ്യ യൂണിറ്റ് ആരംഭിച്ചത് പുഞ്ചവയൽ പള്ളി യുടെ ഓഡിറ്റോറിയത്തിൽ ആണ്. ഇവിടെ കഴിഞ്ഞ ഒരാഴ്ച കാലമായി മാസ്ക് നിർമാ ണം  നടന്നുവരികയാണ്.പതിനായിത്തിലധികം മാസ്കുകൾ ഇപ്പോൾത്തന്നെ ഇവിടെ നി ർമിച്ചു കഴിഞ്ഞു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചയത്തംഗം പി ജി വസന്തകുമാരി, അജി ത രതീഷ്, സുപ്രഭ രാജൻ, സ്വപ്ന ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്  പുഞ്ചവ യൽ യൂണിറ്റിൽ മാസ്ക് നിർമ്മാണം നടക്കുന്നത്.