മുട്ട കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നിലയ്ക്കുകയും ,തീറ്റ ലഭിക്കാതാവുകയും ചെ യ്തതോടെ  കർക്ഷകർ ദുരിതത്തിൽ.പഞ്ചായത്തുകൾ വഴിയും മൃഗാശുപത്രികൾ വഴി യും വിതരണം ചെയ്യുന്ന മുട്ടയ്ക്കായുള്ള നാടൻ  കോഴികളാണ് തീറ്റ ലഭിക്കാത്തതിൽ പരസ്പരംകൊത്തി ചാവുന്നത്.
ഇതാണ് ഇപ്പോൾ മുട്ടക്കോഴി കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമുകളിലെ കാഴ്ച, തീറ്റ ലഭി ക്കാതായാതോടെ  കൂട്ടത്തിലുള്ളതിനെ തന്നെ കോഴിക്കുഞ്ഞുങ്ങൾ കൊത്തിക്കൊല്ലുന്ന ദ യനീയ രംഗം.സംസ്ഥാനമൊട്ടാകെയുള്ള വിവിധ ഫാമുകളിലും തീറ്റ ലഭിക്കാതായതോടെ ഇത് തന്നെയാണ് കാഴ്ച. പഞ്ചായത്തുകൾ വഴിയും മൃഗാശുപത്രികൾ വഴിയും വിതര ണം ചെയ്യുന്ന മുട്ടയ്ക്കായുള്ള നാടൻ  കോഴിക്കുഞ്ഞുങ്ങളാണ് തീറ്റ ലഭിക്കാതെ പരസ്പ രം കൊത്തി ചാകുന്നത്. മുട്ടക്കോഴിയ്ക്കായുള്ള തീറ്റ എത്തിയിരുന്നത് തമിഴ്നാട്ടിൽ നി ന്നായിരുന്നു.
ഇതാവട്ടെ ലോക്ക് ഡൗണായതോടെ നിലച്ചു. ഇപ്പോൾ വല്ലപ്പോഴും വരുന്ന ബ്രോയിലർ കോഴിയുടെ തീറ്റയാണ് ആശ്രയം, ഇതാകട്ടെ ആവശ്യത്തിന് ലഭിക്കുന്നില്ല എന്നു മാത്രമല്ല വില വർധിക്കുകയും ചെയ്തിരിക്കുന്നു. ഒരു ചാക്കിന് 130 രൂപയോളമാണ് വില വർ ധിച്ചിരിക്കുന്നത്. 60 ദിവസം പ്രായമാകുമ്പോൾ വിതരണം ചെയ്യേണ്ട കോഴിക്കുഞ്ഞുങ്ങ ളെ രണ്ടാഴ്ചയിലധികം പിന്നിട്ടിട്ടും വിതരണം ചെയ്യാനാകാത്തതും കർക്ഷകർക്ക് പ്രതി സന്ധി സൃഷ്ടിക്കുന്നു.
ലോക്‌ഡോൺ മാനദണ്ഡംങ്ങൾക്കു അനുസരിച്ചു പഞ്ചായത്തുകൾക്ക് കോഴിക്കുഞ്ഞുങ്ങ ളെ വിതരണം ചെയ്യാൻ അനുവാദം നൽകിയിട്ടും ഡിപ്പാർട്മെന്റ്ലെ മൃഗാശുപത്രി ഡോ ക്ടർമാർ ഇതിനു സമ്മതിക്കുന്നില്ലന്നാണാക്ഷേപം.തീറ്റ ലഭ്യമാക്കുന്നതിനൊപ്പം പഞ്ചായ ത്തുകളും, മൃഗാശുപത്രികളും വഴി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ കൂടി നട പടിയുണ്ടായാലേ കർക്ഷകർക്ക് ഈ മേഖലയിൽ പിടിച്ച് നിൽക്കാനാകൂ. അല്ലെങ്കിൽ ല ക്ഷങ്ങളുടെ കടബാധ്യതയാവും ഓരോ കർക്ഷകനും ഉണ്ടാകുക.