പൂഞ്ഞാർ/മുണ്ടക്കയം/ കാഞ്ഞിരപ്പള്ളി:പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ.ഡി. എഫ് സ്ഥാനാർഥി വീണാ ജോർജ്ജിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഊർജ്ജിതമായി സംഘടിപ്പിച്ചുകൊണ്ട് എൽഡിഎഫ് മുന്നേറുന്നു. 7 നിയമസഭാമണ്ഡലങ്ങൾ അടങ്ങുന്ന പാർലമെൻറ് മണ്ഡലത്തിലെ പ്രമുഖരെയും, സവിശേഷ വ്യക്തിത്വങ്ങളെയും നേരിട്ട് സന്ദർശിക്കുകയും, പിന്തുണ ഉറപ്പാക്കുകയും ചെയ്തശേഷം , വീണാ ജോർജ്ജിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പര്യടനത്തിലെ ക്കും സ്വീകരണ യോഗങ്ങളിലേക്കും  എൽ.ഡി. എഫ് കടന്നിരുന്നു. ഇരുപത്തിരണ്ടാം തീയതി ആരംഭിച്ച സ്ഥാനാർത്ഥി പര്യടനത്തിന്റെ രണ്ടാംഘട്ട പരിപാടി , പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിൽ മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ നടക്കും.
ഇതിനുമുന്നോടിയായി പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് ബൂത്ത് സെ ക്രട്ടറിമാരുടെ മേഖലാതല യോഗം പൂഞ്ഞാർ, മുണ്ടക്കയം എന്നിവിടങ്ങളിൽ നടന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഭാവി പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. പൂഞ്ഞാർ മേഖല യോഗത്തിൽ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് അധ്യക്ഷനായിരുന്നു. പൂഞ്ഞാർ നിയോജകമണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ്.P. ഷാനവാസ്, സിപിഐ എം  DC അംഗം രമ മോഹൻ, സിപി ഐഎം പൂഞ്ഞാർ ഏരിയാസെക്രട്ടറി കുര്യാക്കോസ് ജോസഫ് എന്നിവർ പങ്കെടുത്തു.
മുണ്ടക്കയം മേഖല യോഗത്തിൽ സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് അധ്യക്ഷനായി.മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് P. ഷാനവാസ് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജ്ജുകുട്ടി എന്നിവർ പങ്കെടുത്തു.രണ്ടാംഘട്ട സ്ഥാനാർ ത്ഥി പര്യേടനം 31ആം തീയതി ഞായറാഴ്ച രാവിലെ എട്ടുമണിക്ക് പൂഞ്ഞാർ ടൗണിൽ നിന്ന് ആരംഭിക്കും.തുടർന്ന് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷകൂട്ടിക്കൽ പഞ്ചായത്തിലെ പറത്താനത്ത് 11മണിക്ക് എത്തിച്ചേരും.തുടർന്ന് താളുങ്കൽ എസ്റ്റേറ്റ് ,കൂട്ടിക്കൽ, വേലനിലം, പാറയമ്പ ലം പ്രദേശങ്ങളിലെ സ്വീകരണം പൂർത്തിയാക്കിയശേഷം കോരുത്തോട്ട് പഞ്ചായത്തിലെ പനക്കച്ചിറ യിൽ നിന്നും പര്യടനം ആരംഭിക്കും.
തുടർന്ന്, മടുക്ക,കോരുത്തോട്, കുഴിമാവ് 504 colony, പക്കാനം, പുലിക്കുന്ന് ടോപ്പ്,
താന്നിക്കപതാൽ ,വണ്ടൻപതാൽ കൊടുകപ്പലം,മുറികല്ലുംപുറം മുണ്ടക്കയം ടൗൺ, പുത്തൻചന്ത എന്നീ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം പുഞ്ചവയൽ ടൗണിൽ സമാപിക്കും